ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നാളെ അബൂദബിയിൽ
text_fieldsഅബൂദബി: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി എന്നിവർ വ്യാഴാഴ്ച അബൂദബിയിലെത്തും.
ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടക്കുന്ന കെ.എം.സി.സി തവനൂർ മണ്ഡലം പ്രവർത്തനോദ്ഘാടന പരിപാടികളിൽ പെങ്കടുക്കാനാണ് ഇരുവരും വരുന്നത്. വി.ടി. ബൽറാം എം.എൽ.എയും പരിപാടിയിൽ സംബന്ധിക്കും.
പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവഹിക്കുമെന്ന് കെ.എം.സി.സി തവനൂർ മണ്ഡലം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉമ്മൻചാണ്ടി മുഖ്യാതിഥിയും വി.ടി. ബൽറാം എം.എൽ.എ മുഖ്യ പ്രഭാഷകനും ആയിരിക്കും. 2020 വരെയുള്ള പ്രവര്‍ത്തന പദ്ധതികളുടെ രൂപരേഖ സമ്മേളനത്തിൽ അവതരിപ്പിക്കും. എവേക്കനിങ്, റിഹാബിറ്റേറ്റ്, എംപവര്‍ ലക്ഷ്യങ്ങളോടെയാണ് അടുത്ത മൂന്ന് വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികളായ നാസര്‍ ടി.കെ മംഗലം, നൗഷാദ് തൃപ്പങ്ങോട്, പ്രോഗ്രാം കോഒാഡിനേറ്റര്‍ ഹൈദര്‍ ബിന്‍ മൊയ്തു നെല്ലിശ്ശേരി തുടങ്ങിയവര്‍ അറിയിച്ചു.േ
രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്ന ഉത്തരേന്ത്യൻ മേഖലകളിൽ കിണര്‍ നിർമിക്കുന്ന മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പദ്ധതിയിലേക്കുള്ള ഫണ്ട് ചടങ്ങിൽ കൈമാറും.
കഴിഞ്ഞ മൂന്ന് വര്‍ഷം 75 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി നടത്തി.

വരും വർഷങ്ങളിൽ പി.എസ്.സി പരിശീലനം, തൊഴിൽ മാർഗനിർദേശം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ പദ്ധതികൾ നടപ്പാക്കും.സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന മുൻ പ്രവാസികൾക്ക് പ്രതിമാസ പെന്‍ഷന്‍, ആരോഗ്യസുരക്ഷ തുടങ്ങിയ പദ്ധതികളും ആവിഷ്കരിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെൻററിൽ വ്യാഴാഴ്ച രാത്രി 7.30ന് പരിപാടികൾ ആരംഭിക്കും. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ബാവഹാജി, തവനൂര്‍ മണ്ഡലം ജനറൽ സെക്രട്ടറി ഇബ്രാഹിം മുതൂര്‍, കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ, ട്രഷറര്‍ യു. അബ്ദുല്ല ഫാറൂഖി, അബൂദബി സംസ്ഥാന ജനറൽ സെക്രട്ടറി ശുക്കൂറലി കല്ലുങ്ങൽ, ഇന്ത്യന്‍ ഇസ്ലാമിക് സെൻറര്‍ ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
