ആശയങ്ങളുടെ ചിറകേറി കെ.എസ്.സിയിൽ കുട്ടികളുടെ ശലഭോത്സവം
text_fieldsഅബൂദബി: കേരള സോഷ്യൽ സെൻറർ ബാലവേദിയുടെ രണ്ടാമത് ശലഭോത്സവം കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. കെ.എസ്.സി ജനറൽ സെക്രട്ടറി മനോജ് ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. മധു പരവൂർ ഷെറിൻ വിജയൻ തുടങ്ങിയവർ നേതൃത്വം നൽകിയ ഒത്തുചേരലിൽ നൂറിലേറെ കുട്ടികൾ പെങ്കടുത്തു.
ഷെറിൻ വിജയൻ നയിച്ച ജനാധിപത്യത്തെ പരിചയപ്പെടുത്തുന്ന കളി വേറിട്ട അനുഭവമായി. സങ്കൽപദേശത്തിലെ പ്രജകളായി കട്ടികൾ സ്വയം മാറി പ്രതിനിധികളെ തെരഞ്ഞെടുത്ത് സർക്കാരുണ്ടാക്കുന്നതും അതിെൻറ പ്രവർത്തനങ്ങളുമാണ് ഒരു കളിയെന്ന രൂപത്തിൽ അവതരിപ്പിച്ചത് .
മധു അവതരിപ്പിച്ച 'കുരുക്കഴിക്കൽ' കളിയും കുട്ടികൽ നന്നായി ആസ്വദിച്ചു. അരുന്ധതി ബാബുരാജ്,ബ്രിട്ടോ രാകേഷ് എന്നിവർ സംസാരിച്ചു. നിവേദ് വിനോദ് സ്വാഗതവും ദേവിക രമേശ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
