യു.എ.ഇ ലിംഗസമത്വ മാർഗനിർദേശം പുറത്തിറക്കി
text_fieldsദുബൈ: തൊഴിലിടങ്ങളിലെ സ്ത്രീ പുരുഷ സമത്വം ഉൗർജിതപ്പെടുത്തുന്നതിന് യു.എ.ഇ ലിംഗസമത്വ മാർഗനിർദേശം പുറത്തിറക്കി. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നടപ്പിൽ വരുത്തേണ്ട നിർദേശങ്ങളാണിത്. ഒാർഗനൈസേഷൻ ഒഫ് ഇക്കണോമിക് കോ ഒാപ്പറേഷൻ ആൻറ് ഡവലപ്മെൻറ് (ഒ.ഇ. സി.ഡി)യും യു.എ.ഇ ലിംഗ സമത്വകൗൺസിലും ചേർന്നാണ് തയ്യാറാക്കിയത്.
െഎക്യരാഷ്ട്ര സഭയുടെ 2030 സുസ്ഥിര വികസന അജണ്ടയും ലിംഗസമത്വത്തിൽ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാവണമെന്ന യു.എ.ഇയുടെ വിഷൻ 2021പദ്ധതിയും മുന്നിൽ വെച്ചാണ് മാർഗനിർദേശം.യു.എ.ഇ ൈവസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പ്രകാശന ചടങ്ങിൽ സംബന്ധിച്ചു. ലിംഗസമത്വ കൗൺസിൽ ഒരുക്കിയ ചർച്ചയിലും ശൈഖ് മുഹമ്മദ് പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
