ചിരന്തന - യു.എ.ഇ എക്സ്ചേഞ്ച് സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്തു
text_fieldsദുബൈ: സാഹിത്യ പുരസ്കാരങ്ങൾ തലയിൽ വെച്ച് നടക്കാനുള്ളതല്ലെന്ന് പ്രമുഖ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വെങ്ങര .ചിരന്തന -സാസ്കാരിക വേദി^യു.എ.ഇ എക്സ്ചേഞ്ച് സാഹിത്യ പുരസ്‌കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .എഴുത്തുകാരന് അംഗീകാരങ്ങളും പുരസ്കാരങ്ങളും പ്രചോദനമാണ്.എന്നുവെച്ച് അത് തലയിൽ കൊണ്ട് നടക്കരുത് .ഈ തിരിച്ചറിവ് കെ.ടി.മുഹമ്മദിനെ പോലുള്ള പ്രതിഭകൾക്ക് ഉണ്ടായിരുന്നു.താൻ എഴുത്തിനുള്ള അസംസ്കൃത വസ്തുക്കൾ കണ്ടെത്തിയത് സ്വന്തം ജീവിതാനുഭവത്തിൽ നിന്നാണെന്ന് ഗ്രീൻ റൂം എന്ന ആത്മകഥക്ക് സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഇബ്രാഹിം വെങ്ങര പറഞ്ഞു. ഇയാദ് ജുമാ അൽ കിന്ദി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു .യു എ ഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻ മാനേജർ കെ.കെ. മൊയ്‌തീൻ കോയ മുഖ്യപ്രഭാഷണം നടത്തി .ഇബ്രാഹിം വെങ്ങര, കെ എം അബ്ബാസ് ,മോഹൻ വടയാർ ,സത്യൻ മാടാക്കര ,പി മണികണ്ഠൻ, മുജീബ് എടവണ്ണ, കബീർ യുസഫ്, അബ്ദു ശിവപുരം എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.പി.പി. ശശീന്ദ്രൻ, വി.എം.സതീഷ് ,ജമാൽ കൈരളി , ,ടി.പി.മഹ്‌മൂദ് ഹാജി ,ഷീലാപോൾ ,ബോസ് ഖാദർ ,അഡ്വ ടി.കെ.ഹാഷിഖ്,ജാക്കി റഹ്‍മാൻ ,ഷാജി ഖാൻ എന്നിവർ സംസാരിച്ചു. ടി.പി.അശ്‌റഫ് സ്വാഗതവും ടി.പി. അബ്ബാസ് ഹാജി നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
