പാപങ്ങളിൽ നിന്നുള്ള തിരിച്ചു പോക്കിന് റമദാൻ നിമിത്തമാവണം- വി.ടി അബ്ദുല്ലക്കോയ തങ്ങൾ
text_fieldsമനാമ: പാപങ്ങളില്‍ നിന്നുള്ള തിരിച്ചു പോക്കിന് റമദാന്‍ നിമിത്തമാവണമെന്ന് വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. ദാറുല്‍ ഈമാന്‍ കേരള വിഭാഗം അല്‍റജ സ്കൂളില്‍ സംഘടിപ്പിച്ച റമദാന് മുന്നൊരുക്കം പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ മുഴുവന്‍ കര്‍മങ്ങളും വിവിധ തലങ്ങളില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഭൂമി, മനുഷ്യെൻറ അവയവങ്ങള്‍, മാലാഖമാര്‍ തുടങ്ങിയ രേഖപ്പെടുത്തല്‍ സംവിധാനങ്ങളാണുള്ളത്. ജീവിതത്തില്‍ ചെയ്തുപോയ തെറ്റുകുറ്റങ്ങള്‍ മായ്ച്ചു കളയാനും അതിന് പകരമായി സല്‍കര്‍മങ്ങള്‍ രേഖപ്പെടുത്തപ്പെടാനുമുള്ള അവസരങ്ങളില്‍ മികച്ച ഒന്നാണ് റമദാനെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
ദൃഢ വിശ്വാസത്തോടെയും ദൈവ പ്രീതീ കാംക്ഷിച്ചും നോമ്പെടുക്കുന്നവര്‍ക്കും രാത്രിയില്‍ ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്ത് നമസ്കരിക്കുന്നവർക്കും കഴിഞ്ഞ കാല പാപങ്ങള്‍ ദൈവം പൊറുത്തുകൊടുക്കുമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ദാറുല്‍ ഈമാന്‍ കേരള വിഭാഗം പ്രസിഡൻറ് ജമാല്‍ നദ്വി അധ്യക്ഷത വഹിച്ച പരിപാടി അൈപ്ലഡ് സയന്‍സ് യൂനിവേഴ്സിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനും ചേംബര്‍ ഓഫ് കെമേഴ്സ് ആൻറ് ഇന്‍ഡസ്ട്രി അംഗവുമായ ഡോ. വഹീബ് അഹ്മദ് അല്‍ഖാജ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിനുള്ള ഉപഹാരം വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ നല്‍കി. നഫ്സ സാജുവിെൻറ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ ജന. സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം. ബദ്റുദ്ദീന്‍ നന്ദിയും പറഞ്ഞു.
എം. അബ്ബാസ്, മൊയ്തു കാഞ്ഞിരോട്, എ. അഹ്മദ് റഫീഖ്, അബ്ദുല്‍ ഗഫൂര്‍ മൂക്കുതല, ഫവാസ്, സഫ്വാന്‍, അബ്ദുല്‍ ഫത്താഹ്, നൗമല്‍, അബ്ദുല്‍ ജലീല്‍ മല്ലപ്പള്ളി, പി.പി ജാസിര്‍, ടി.കെ സിറാജുദ്ദീന്‍, കെ.ജെ ശമീം, മുഹമ്മദ് ശരീഫ്, മുഹമ്മദ് റഫീഖ്, എം.എം ഫൈസല്‍, അഷ്റഫലി, അബ്ദുല്‍ അസീസ്, മഹ്മൂദ്, വി.വി.കെ അബ്ദുല്‍ മജീദ്, യു.കെ നാസിര്‍, എന്‍.വി അബ്ദുല്‍ ഗഫൂര്‍, സജീര്‍ കുറ്റ്യാടി, ഇല്‍യാസ് ശാന്തപുരം, മുഹമ്മദ് കുഞ്ഞി, സമീര്‍, മൂസ കെ. ഹസന്‍, എന്‍. ഷൗക്കത്തലി, ജമീല ഇബ്രാഹിം, സഈദ റഫീഖ്, റഷീദ സുബൈര്‍, ജുമാന സമീര്‍, പി.വി ഷഹ്നാസ്, ഷബീറ മൂസ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. എ.എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
