Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോൺ എടുത്തെങ്കിലും...

ലോൺ എടുത്തെങ്കിലും സമയത്ത് ശമ്പളം കൊടുക്കും -യൂസഫലി

text_fields
bookmark_border
ലോൺ എടുത്തെങ്കിലും സമയത്ത് ശമ്പളം കൊടുക്കും -യൂസഫലി
cancel

ഫുജൈറ: ഗൾഫ് മേഖലയിൽ ഏത് സാഹചര്യമാണെങ്കിലും ലുലു ജീവനക്കാർക്ക് കൃത്യമായ ശമ്പളം സമയത്ത് നൽകുന്നതിൽ ഒരുമാറ്റവുമുണ്ടാകില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി. ഫുജൈറയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഈ സമയത്ത് പതറാതെ നിൽക്കുന്നതാണ് നമ്മുടെ കടമയും ബാധ്യതയും. അവശ്യഉത്പനങ്ങൾ ഉപഭോക്താകൾക്ക് ഉറപ്പാക്കുന്നതിനൊപ്പം പ്രധാനമാണ് ജീവനകാർക്ക് സമയത്ത് ശമ്പളം കൊടുക്കുക എന്നത്.

കൊറോണ സമയത്ത് പലകമ്പനികളും ശമ്പളം വെട്ടികുറച്ചെങ്കിലും ലുലു ജീവനക്കാർക്ക് ഒരു രൂപ പോലും കുറച്ചില്ല. കൊറോണ കാലത്ത് ബാങ്ക്​ ലോൺ എടുത്ത് വരെ കൃത്യമായി ശമ്പളം നൽകിയ സമയമുണ്ട്. ഈ ഘട്ടത്തിലും സമയത്ത് ജീവനക്കാർക്ക് ശമ്പളം നൽകുന്നത് കൃത്യമായി തുടരും. നാട്ടിൽ ജീവനക്കാരുടെ കുടുംബം കാത്തിരിക്കുന്നത് ഇവിടെ നിന്ന് അയക്കുന്ന തുക പ്രതീക്ഷിച്ചാണ്. ആ പ്രതീക്ഷകൾക്ക് ഒരു കുറവും വരുത്താതെ തുടരും -യൂസഫലി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salaryloanluluUAEMA Yusaff ali
News Summary - Even if you take a loan, you will pay your salary on time - Yusuf Ali
Next Story