Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൈക്ലിങ്​ ട്രാക്ക്​...

സൈക്ലിങ്​ ട്രാക്ക്​ നിർമാണ പുരോഗതി വിലയിരുത്തി

text_fields
bookmark_border
സൈക്ലിങ്​ ട്രാക്ക്​ നിർമാണ പുരോഗതി വിലയിരുത്തി
cancel
camera_alt

ദുബൈയിലെ പെഡസ്​ട്രിയൻ ക്രോസിങ്​ പദ്ധതി ആർ.ടി.എ, പൊലീസ്​ അധികൃതർ സന്ദർശിക്കുന്നു

ദുബൈ: ദുബൈയിൽ നിർമാണം പുരോഗമിക്കുന്ന സൈക്ലിങ്​ ട്രാക്കുകളും കാൽനട യാത്രക്കാരുടെ ക്രോസിങ്​ ട്രാക്കുകളും ആർ.ടി.എ ഡയറക്​ടർ ജനറൽ മത്താർ അൽ തായറും ദുബൈ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ അബ്​ദുല്ല ഖലീഫ അൽ മറിയും സന്ദർശിച്ച്​ വിലയിരുത്തി.

നഗരത്തിലെ പരിസ്​ഥിതി മലിനീകരണത്തി​െൻറ തോത്​ കുറക്കാനും ജനങ്ങളുടെ ആരോഗ്യം വളർത്തുന്ന യാത്രാരീതികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട്​ സ്​ഥാപിക്കുന്ന പദ്ധതിയാണിത്​. ദുബൈയെ സൈക്കിൾ നഗരമാക്കുമെന്ന ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ പ്രഖ്യാപനത്തി​െൻറ അടിസ്​ഥാനത്തിലാണ്​ നിർമാണം പുരോഗമിക്കുന്നത്​. ദുബൈയിലെ സൈക്കിൾ ട്രാക്ക്​ ഈവർഷം 425 കിലോമീറ്ററായി വർധിപ്പിച്ചു. 2025 ഓടെ 647 കിലോമീറ്ററാക്കാനാണ്​ ലക്ഷ്യമിടുന്നത്​.

മറീനയിലെ കിങ്​ സൽമാൻ ബിൻ അബ്​ദുൽ അസീസ്​ അൽ സൗദ്​ നടപ്പാലവും സംഘം സന്ദർശിച്ചു. 65 മീറ്റർ നീളമുള്ള പാതയിൽ മണിക്കൂറിൽ 8000 പേർക്ക്​ സഞ്ചരിക്കാനാവും. അപകട നിരക്ക്​ കുറക്കുന്നതി​െൻറ ഭാഗമായാണ്​ പാലം നിർമാണം.

2021ഓടെ ലോകത്തിലെ ഏറ്റവും സുരക്ഷിത ഗതാഗത സംവിധാനമുള്ള നഗരമാക്കുകയാണ്​ ലക്ഷ്യം. 2006ൽ 13 നടപ്പാതകൾ മാത്രമുണ്ടായിരുന്ന ദുബൈയിൽ ഇപ്പോൾ 116 പാതകളുണ്ട്​. 2026നുള്ളിൽ 34 പാതകൾ കൂടി നിർമിക്കാൻ പദ്ധതിയുണ്ടെന്ന്​ മത്താർ അൽ തായർ പറഞ്ഞു. ഇതോടെ പാതകളുടെ എണ്ണം 150 ആയി ഉയരും.കാൽനട യാത്രക്കാരുടെ മരണനിരക്ക്​ കുറക്കുക എന്നതും ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionUAE Newscycling trackgulf news
Next Story