Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ ഇ.വി ചാർജിങ്​...

ദുബൈയിൽ ഇ.വി ചാർജിങ്​ ഉപയോഗം കൂടി

text_fields
bookmark_border
EV charging Unit
cancel

ദുബൈ: എമിറേറ്റിൽ ഇലക്​ട്രിക്​ വാഹനങ്ങളുടെ ചാർജിങ്​ സ്​റ്റേഷനുകളുടെ ഉപയോഗം കൂടി. കഴിഞ്ഞ ആറു മാസത്തിനിടെ 1270 ഇ.വി ചാർജിങ്​ പോയിന്‍റുകളിലായി 40,600 വാഹനങ്ങൾ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി ദുബൈ ഇലക്​ട്രിസിറ്റി ആൻഡ്​ വാട്ടർ അതോറിറ്റി (ദീവ) അറിയിച്ചു. ഹരിത ഗതാഗത അടിസ്ഥാന സൗകര്യ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ദീവ​ സമഗ്രമായ ലൈസൻസിങ്​ സംവിധാനം നേരത്തെ അവതരിപ്പിച്ചിരുന്നു. എമിറേറ്റിലുടനീളം ഇ.വി ചാർജിങ്ങിനായുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയാണ്​ ഇതുവഴി ലക്ഷ്യമിട്ടിരുന്നത്​. ഇ.വി ചാർജിങ്​ യൂനിറ്റുകളുടെ എണ്ണവയും അതു വഴി ഉപയോഗവും വർധിക്കാൻ ഇത്​ സഹായകമായതായി ദീവ മാനേജിങ്​ ഡയറക്ടറും സി.ഇ.ഒയുമായ സഈദ്​ മുഹമ്മദ്​ അൽ തായർ പറഞ്ഞു. യു.എ.ഇയുടെ ക്ലീൻ എനർജി സ്​ട്രാറ്റജി 2050, ദുബൈ നെറ്റ്​ സീറോ കാർബൻ എമിഷൻസ്​ സ്​ട്രാറ്റജി 20250 എന്നീ ലക്ഷ്യങ്ങളെ പദ്ധതി പിന്തുണക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ദീവയുടെ കണക്കുകൾ പ്രകാരം ദുബൈയിൽ ആകെ ഇ.വി ചാർജിങ്​ യൂനിറ്റുകളുടെ എണ്ണം 1270 ലെത്തിയിട്ടുണ്ട്​​. പൊതു, സ്വകാര്യ മേഖലകളിലെ പങ്കാളികളുമായി സഹകരിച്ച്​ ദീവ സ്ഥാപിച്ച ചാർജിങ്​ പോയിന്‍റുകളും ഇതിൽ ഉൾപ്പെടും. അൾട്രാ ഫാസ്റ്റ്​, ഫാസ്റ്റ്​, വാൾ ബോക്സ്​ ചാർജറുകൾ എന്നിവ ഉൾപ്പെടുന്നതാണ്​ ദീവയുടെ ഇ.വി ഗ്രീൻ ചാർജിങ്​ ശൃംഖല. 2025 മാർച്ചു വരെ കണക്കുകൾ അനുസരിച്ച്​ 740 ഇ.വി ചാർജിങ്​ പോയിന്‍റുകളാണ്​ ദീവക്കുള്ളത്​. എമിറേറ്റിലെ പ്രധാന മേഖലകളിൽ കൂടി ഇ.വി ചാർജിങ്​ സ്​റ്റേഷനുകൾ വ്യാപിപ്പിക്കുന്നതിനായി പാർക്കിൻ നിയന്ത്രണ കമ്പനിയായ ‘പാർക്കി’നുമായി ദീവ അടുത്തിടെ ധാരണയിലെത്തിയിരുന്നു​. ഈ വർഷം അവസാനത്തോടെ ചാർജിങ്​ സ്​റ്റേഷനുളുടെ എണ്ണം​ 1000 ആയി ഉയർത്തുകയാണ്​ ലക്ഷ്യം. ദുബൈയിലെ ഇലക്​ട്രിക്​ വാഹനങ്ങളുടെ ഉപയോഗത്തിലെ വളർച്ചയെ പിന്തുണക്കാൻ ലക്ഷ്യമിട്ട്​ 2014ൽ ആണ്​ ദീവ ഇ.വി. ചാർജർ സംരംഭത്തിന്​ തുടക്കമിടുന്നത്​. 2025 ഓടെ രാജ്യ​ത്തെ ​മൊത്തം കാറുകളിൽ 50 ശതമാനം ഇലക്​ട്രിക്​, ഹൈബ്രിഡ്​ വാഹനങ്ങളായി മാറ്റുകയെന്നതാണ്​ യു.എ.ഇയുടെ ലക്ഷ്യം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewsIncreasedDubai Electricity and Water Authorityev charging stationEV charging
News Summary - EV charging usage increases in Dubai
Next Story