Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപള്ളികളിൽ ഇ.വി...

പള്ളികളിൽ ഇ.വി ചാർജിങ്​ സ്​റ്റേഷനുകൾ

text_fields
bookmark_border
പള്ളികളിൽ ഇ.വി ചാർജിങ്​ സ്​റ്റേഷനുകൾ
cancel
camera_alt

പള്ളികളുടെ പാർക്കിങ്​ സ്ഥലങ്ങളിൽ ഇ.വി ചാർജിങ്​ സ്​റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഐ.എ.സി.എ.ഡിയും യു.എ.ഇ.വിയും ഒപ്പുവെക്കുന്ന ചടങ്ങ്

ദുബൈ: പള്ളികളിൽ ​പ്രാർഥനക്കെത്തുന്ന വിശ്വാസികൾക്ക്​ ഇലക്​ട്രിക്​ വാഹനങ്ങൾ ചാർജ്​ ചെയ്യാൻ സൗകര്യമൊരുങ്ങുന്നു. ദുബൈയിലുടനീളമുള്ള പള്ളികളുടെ പാർക്കിങ്​ സ്ഥലങ്ങളിൽ ഇ.വി ചാർജിങ്​ സ്​റ്റേഷനുകൾ സ്ഥാപിക്കാൻ ഇസ്​ലാമിക്​ അഫേഴ്​സ്​ ആൻഡ്​ ചാരിറ്റബിൾ ആക്ടിവിറ്റീസ്​ ഡിപ്പാർട്ട്​മെന്‍റ്​ (ഐ.എ.സി.എ.ഡി) ഇമാറാത്ത്​ ഇ.വി ചാർജിങ്​ സ്​റ്റേഷൻസ്​ കമ്പനിയു (യു.എ.ഇ.വി) മായി കരാർ ഒപ്പുവെച്ചു. എട്ട്​ വർഷത്തേക്കാണ്​ കരാറെങ്കിലും അതിന്​ ശേഷം പുതുക്കാനുള്ള അവസരവുമുണ്ട്​.

തെരഞ്ഞെടുത്ത പള്ളികളുടെ പരിസരങ്ങളിലായിരിക്കും തുടക്കത്തിൽ ഇ.വി ചാർജിങ്​ സ്​റ്റേഷനുകൾ സ്ഥാപിക്കുക.

ഇവയുടെ അറ്റകുറ്റപ്പണികൾ, മേൽനോട്ടം, സ്മാർട്ട്​ പേയ്​മെന്‍റ്​ സംവിധാനങ്ങളുടെ പ്രവർത്തനം എന്നിവയുടെ ചുമതലയും യു.എ.ഇ.വിക്കായിരിക്കും. ദുബൈയുടെ പരിസ്ഥിതി സൗഹൃദ, സ്മാർട്ട്​ നഗരമെന്ന ലക്ഷ്യങ്ങളുടെ ഭാഗമായി പള്ളികളോട്​ ചേർന്ന്​ സുസ്ഥിരവും സ്മാർട്ടുമായ സേവനങ്ങളിലേക്കുള്ള​ മാറ്റത്തിന്​ പുതിയ സംരംഭം പിന്തുണയേകു​മെന്ന്​ ഐ.എ.സി.എ.ഡി പ്രസ്​താവനയിൽ വ്യക്​തമാക്കി.

എമിറേറ്റിലെ വിവിധ കമ്യൂണിറ്റി മേഖലകളിലെ ഇ.വി ചാർജിങ് രംഗത്തേക്കുള്ള സാന്നിധ്യം വ്യാപിപ്പിക്കാനും കുറഞ്ഞ കാർബൺ പുറന്തള്ളുന്ന ഗതാഗതത്തിലേക്കുള്ള യു.എ.ഇയുടെ മാറ്റത്തെ പിന്തുണക്കാനും പങ്കാളിത്തം സഹായകമാവുമെന്ന്​ യു.എ.ഇ.ഇയും വ്യക്​തമാക്കി.

ഏറ്റവും നൂതനമായ ചാർജിങ്​ സാ​ങ്കേതികവിദ്യകളും ഊർജ നിയന്ത്രണ സംവിധാനങ്ങളുമായിരിക്കും ചാർജിങ്​ സ്​റ്റേഷനുകളിൽ യു.എ.ഇ.ഇ ഉപയോഗിക്കുക. ഇലക്​ട്രിക്​ വാഹനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കാനും പുതിയ നീക്കം സഹായകമാവുമെന്ന്​ അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം, ചാർജ്​ ചെയ്യുന്നതിനുള്ള നിരക്ക്​ സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - EV charging stations in churches
Next Story