Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅനധികൃതമായി എത്തിയ...

അനധികൃതമായി എത്തിയ യൂറോപ്യൻ യുവതി  നാട്ടിലേക്ക്​ മടങ്ങാനാവാതെ ദുബൈ ജയിലിൽ

text_fields
bookmark_border

ദുബൈ: അനധികൃതമായി യു.എ.ഇയിൽ കടന്നതിന്​ അറസ്​റ്റിലായ യൂറോപ്യൻ യുവതി മൂന്നു വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷവും നാട്ടിലേക്ക്​ മടങ്ങാനാവാത്ത സംഭവത്തിൽ പ്രശ്​ന പരിഹാരം തേടി ദുബൈ മനുഷ്യാവകാശ വിഭാഗം ​െഎക്യരാഷ്​ട്ര സഭാ അഭയാർഥി വിഭാഗം ഹൈ കമീഷനറെ സമീപിച്ചു.  
2011ൽ ഒരു കിഴക്കൻ യൂറോപ്യൻ രാജ്യത്തി​​​െൻറ പാസ്​പോർട്ടുമായി സന്ദർശക വിസയിലെത്തിയ യുവതി സമയപരിധി കഴിഞ്ഞും മടങ്ങാഞ്ഞതിനെ തുടർന്ന്​ അറസ്​റ്റു ചെയ്​ത്​ നാടുകടത്തിയിരുന്നു. മൂന്നു വർഷത്തിനു ശേഷം ഒരു അതിർത്തി വഴി അനധികൃതമായി വീണ്ടുമെത്തിയപ്പോൾ  മൂന്നു വർഷത്തെ തടവിനു ശേഷം നാടുകടത്താനായിരുന്നു ഉത്തരവ്​. 

ശിക്ഷാ കാലാവധി പൂർത്തിയായതിനെ തുടർന്ന്​ അവർക്ക്​ ​പാസ്​പോർട്ടുള്ള രാജ്യത്തി​​​െൻറ കോൺസുലേറ്റുമായി ബന്ധപ്പെ​െട്ടങ്കിലും യാത്രാനുമതി നൽകാനാവില്ലെന്നും പാസ്​പോർട്ട്​ വ്യാജ നിർമിതമാ​െണന്നുമാണ്​ മറുപടി ലഭിച്ചത്​. ജൻമദേശവുമായും കുടുംബം താമസിക്കുന്ന രാജ്യവുമായും ബന്ധപ്പെ​െട്ടങ്കിലും അവർ അനുകൂല മറുപടി നൽകിയില്ല. പത്താം വയസിൽ ഒരു ദേശത്തു നിന്ന്​ മ​റ്റൊരു രാജ്യത്തിലേക്ക്​ പോയതാണ്​ ഇവരുടെ കുടുംബം. 
താമസ^വിദേശകാര്യ മന്ത്രാലയം ഇരു രാജ്യങ്ങളുടെയും കോൺസുലേറ്റുകളുമായും ബന്ധപ്പെട്ട്​ ചർച്ചകൾ നടത്തി വരികയാണ്​. 

ഒരിടത്ത്​ യുവതിയെക്കുറിച്ച്​ വിവരങ്ങളൊന്നും ലഭ്യമല്ല. വിവരങ്ങൾ പൂർണമായും ലഭിക്കാതെ പ്രവേശനം നൽകാനാവില്ല എന്ന നിലപാടാണ്​ അടുത്ത രാജ്യം സ്വീകരിച്ചത്​. സംഭവം വിശദമായി അന്വേഷിച്ച്​ പരിഹാരമുണ്ടാക്കാമെന്ന്​ ​െഎക്യരാഷ്​ട്ര സഭാ അഭയാർഥി വിഭാഗം ഹൈകമീഷനർ അറിയിച്ചതായി മനുഷ്യാവകാശ വിഭാഗം ഡയറക്​ടർ ബ്രിഗേഡിയർ ഡോ. മുഹമ്മദ്​ അൽ മുർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:euoropian
News Summary - europian
Next Story