Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുഖയാത്ര...

സുഖയാത്ര വാഗ്ദാനംചെയ്ത്​ ഇത്തിഹാദ്​ ട്രെയിൻ

text_fields
bookmark_border
സുഖയാത്ര വാഗ്ദാനംചെയ്ത്​ ഇത്തിഹാദ്​ ട്രെയിൻ
cancel
camera_alt

ആഗോള റെയില്‍ 2025 എക്‌സിബിഷൻ ആൻഡ്​ കോൺഫറൻസിലെ ഇത്തിഹാദ്​ ട്രെയിനിന്‍റെ മാതൃക

അബൂദബി: യാത്രക്കാർക്ക്​ ഏറ്റവും മികച്ച യാത്രാ സൗകര്യങ്ങൾ വാഗ്ദാനം ചെയ്ത്​ ഇത്തിഹാദ്​ റെയിൽ. അബൂദബിയിൽ ആരംഭിച്ച രണ്ടാമത്​ ആഗോള റെയില്‍ 2025 എക്‌സിബിഷൻ ആൻഡ്​ കോൺഫറൻസിലാണ്​ ട്രെയിനിലെ സൗകര്യങ്ങൾ അധികൃതർ പ്രദർശിപ്പിച്ചത്​.

ഓരോ പാസഞ്ചർ ട്രെയിനിലും മൂന്ന്​​ തരം കാബിനുകളാണുണ്ടാവുക. എക്കോണമി ക്ലാസ്​, ഫാമിലി ക്ലാസ്​, ഫസ്റ്റ്​ ക്ലാസ്​ എന്നിങ്ങനെയാണ്​ കാബിനുകൾ. ഇക്കണോമി ക്ലാസിൽ കടും ചാരനിറത്തിലുള്ള സീറ്റുകളാണുള്ളത്​. ഫാമിലി ക്ലാസിൽ അഭിമുഖമായി ഇരിക്കാവുന്ന രീതിയിലാണ്​ സീറ്റുകളുള്ളത്​. സീറ്റുകൾക്ക്​ നടുവിൽ മേശയുമുണ്ടാകും.

ഫസ്റ്റ് ക്ലാസ് സീറ്റുകൾ കൂടുതൽ സൗകര്യങ്ങളുള്ളതാണ്​. വിശാലവും ക്രമീകരിക്കാവുന്നതുമായതാണ്​ സീറ്റുകൾ സജ്ജീകരിച്ചിട്ടുള്ളത്​. ഫസ്റ്റ്​ ക്ലാസ്​ സീറ്റുകൾക്ക്​ പിന്നിൽ ട്രേ ടേബിളുകളുമുണ്ട്​. കൂടാതെ ഓരോ കാബിനിലും ലഗേജുകൾക്കായി ഓവർഹെഡ് സ്ഥലവുമുണ്ട്​. കൂടുതൽ വലിയ ലഗേജുകൾക്കായി പ്രത്യേക സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്​.

ട്രെയിൻ സ്​റ്റേഷനിലേക്ക്​ പ്രവേശിക്കാൻ ഓട്ടോമാറ്റഡ്​ ബാരിയറിൽ ടിക്കറ്റുകൾ സ്കാൻ ചെയ്യണം. ഓൺലൈനിൽ നേരത്തെ ടിക്കറ്റ്​ ബുക്ക്​ ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. അതാടൊപ്പം സ്​റ്റേഷനുകളിലും ടിക്കറ്റ്​ ലഭിക്കും. ടിക്കറ്റ്​ മെഷീന്‍റെ മാതൃകയും ആഗോള റെയില്‍ എക്‌സ്‌പോയിൽ പ്രദർശനത്തിനുണ്ട്​. ​ബാങ്ക്​ നോട്ടുകളും കാർഡും ആപ്പിൾ പേയും മീഷീനിൽ സ്വീകരിക്കും.

അതേസമയം ടിക്കറ്റ്​ നിരക്ക്​ സംബന്ധിച്ച്​ അധികൃതർ വ്യക്​തമാക്കിയിട്ടില്ല. അടുത്ത വർഷം ഇത്തിഹാദ്​ റെയിൽ പാതയിൽ പാസഞ്ചർ സർവീസുകൾ ആരംഭിക്കു​മെന്നാണ്​ പ്രതീക്ഷിക്ക​പ്പെടുന്നത്​. അബൂദബി, ദുബൈ, ഷാർജ, ഫുജൈറ എന്നിങ്ങനെ നിലവിൽ നാല്​ പാസഞ്ചർ സ്​റ്റേഷനുകളാണ്​ നിലവിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്​. അബൂദബിയിലെ അൽ സിലയിൽ നിന്ന്​ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ്​ നിലവിൽ നിർമാണം പൂർത്തിയായിക്കഴിഞ്ഞ റെയിൽ പാത.

മണിക്കൂറിൽ 200 കി.മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ട്രെയിനിന്​ കഴിയും. പ്രതിവർഷം 3.6 കോടി യാത്രക്കാർക്ക്​ ഇതുവഴി സേവനം ലഭിക്കുമെന്നാണ്​ പ്രതീക്ഷ. ഇത്തിഹാദ്​ റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങൾ തമ്മിലുള്ള യാത്ര സമയം ഗണ്യമായി കുറയുകയും ചെയ്യും. അബൂദബിയിൽ നിന്ന്​ ദുബൈ യാത്രക്ക്​ 57 മിനിറ്റ്​ മാത്രം മതിയാകും.

അബൂദബിയിൽ നിന്ന്​ ഫുജൈറയിലേക്ക്​ 105 മിനിറ്റിന്‍റെ യാത്ര മതി. വിവിധ എമി​റേറ്റുകളിലെ വിനോദ സഞ്ചാരമേഖലക്കും പദ്ധതി കരുത്തു പകരും. അബൂദബിയിൽ അഡ്​നോകിൽ അരങ്ങേറുന്ന റെയിൽവേ, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗ്ലോബൽ റെയിൽ 2025 പ്രദർശനവും സമ്മേളനവും വ്യാഴാഴ്ചയാണ്​ സമാപിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiUAE NewsexhibitionEtihad RailwayFirst Class Tickets
News Summary - Etihad Train promises a pleasant journey
Next Story