ഇത്തിഹാദ് ഓൺലൈൻ ചെക് ഇൻ നിർത്തിവെക്കും
text_fieldsഅബൂദബി: ഇത്തിഹാദ് എയർലൈൻസ് തങ്ങളുടെ ഓൺലൈൻ ചെക് ഇൻ സംവിധാനം താൽക്കാലികമായി നിർത്തിവെക്കുന്നു. മാർച്ച് നാല് മുതൽ 12 വരെ ഒമ്പത് ദിവസമാണ് ഈ സൗകര്യം നിർത്തിവെക്കുക. അബൂദബി വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന യാത്രക്കാർ ഒഴികെ മറ്റുള്ളവർക്ക് ഓൺലൈൻ ചെക് ഇൻ സൗകര്യമുണ്ടാകില്ല.
പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പ് മുതൽ വിമാനത്താവളത്തിൽ നേരിട്ടെത്തി ചെക് ഇൻ നടപടികൾ പൂർത്തിയാക്കേണ്ടിവരും. ഓൺലൈൻ ചെക് ഇൻ സംവിധാനത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, അബൂദബി വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് ഓൺലൈൻ ചെക്ക് ഇൻ സൗകര്യം തടസ്സപ്പെടില്ല.

