Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത്തിഹാദ് റെയിൽ; ദുബൈയിൽ നിന്നുള്ള ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങി

text_fields
bookmark_border
ഇത്തിഹാദ് റെയിൽ;  ദുബൈയിൽ നിന്നുള്ള   ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങി
cancel

ദുബൈ: ഇത്തിഹാദ് റെയിലിന്‍റെ ദുബൈ സ്റ്റേഷനിൽ നിന്നുള്ള യാത്രാ ടിക്കറ്റുകളുടെ ബുക്കിങ്​ ആരംഭിച്ചു. സെപ്റ്റംബർ 30-നാണ് ദുബൈയിൽ നിന്നുള്ള ആദ്യ സർവീസ് ആരംഭിക്കുന്നത്. വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ദുബൈയിൽ നിന്ന് അബൂദബിയിലേക്കുള്ള ആദ്യ ട്രെയിൻ രാവിലെ 6.15-ന് പുറപ്പെടും. ദിവസവും അഞ്ച്​ സർവീസുകളാണ് അബൂദബിയിലേക്ക് ഉണ്ടായിരിക്കുക. ഒരു മണിക്കൂറും നാലുമിനിറ്റും കൊണ്ട് പൂർത്തിയാകുന്ന ഈ യാത്രക്ക്​ കംഫർട്ട് ക്ലാസിന് 39 ദിർഹവും പ്രീമിയം ക്ലാസിന് 109 ദിർഹവുമാണ് ആരംഭ നിരക്ക്. ദുബൈയിൽനിന്ന് ഫുജൈറയിലേക്ക് ഒരു സർവീസും ഉണ്ടായിരിക്കും. ഒരു മണിക്കൂറും 10 മിനിറ്റുമാണ് ഫുജൈറയിലേക്കുള്ള യാത്രാസമയം.

യാത്രക്കാർക്കായി കംഫർട്ട്, പ്രീമിയം എന്നിങ്ങനെ രണ്ട് ക്ലാസുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സൗജന്യ വൈഫൈ, പവർ സോക്കറ്റുകൾ, ഭക്ഷണ വിതരണം എന്നിവ കംഫർട്ട് ക്ലാസിലുണ്ടാകും. കൂടുതൽ സ്ഥലസൗകര്യമുള്ള സീറ്റുകൾ, ലഘുഭക്ഷണങ്ങൾ, ശാന്തമായ അന്തരീക്ഷം എന്നിവ പ്രീമിയം ക്ലാസിന്‍റെ സവിശേഷതയാണ്. സേവർ, വാല്യൂ, ഫ്ലെക്സ് എന്നീ മൂന്ന് തരം ടിക്കറ്റ് ഓപ്ഷനുകൾ ലഭ്യമാണ്. ഇതിൽ കുറഞ്ഞ നിരക്കിലുള്ള സേവർ ടിക്കറ്റുകളിൽ മാറ്റങ്ങൾ വരുത്താനോ റീഫണ്ട് നേടാനോ സാധിക്കില്ല.

ദുബൈയിലെ ‘അൽ യലായിസ്’ എന്ന് പേരിട്ട സ്റ്റേഷനാണ് സെപ്റ്റംബർ 30ന് പ്രവർത്തനസജ്ജമാകുന്നത്. ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും അന്നേ ദിവസം തുറക്കും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് (ഇ311) സമീപമുള്ള ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിലാണ് ദുബൈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. അൽ ഫുർജാൻ, ദുബൈ ഇൻവെസ്റ്റ്‌മെന്‍റ്​ പാർക്ക്, ദുബൈ സൗത്ത് നിവാസികൾക്ക് ഇത് ഏറെ പ്രയോജനപ്പെടും. ഇതിനുപുറമേ മേദാനിൽ രണ്ടാമതൊരു സ്റ്റേഷൻ കൂടി നിർമിക്കാൻ പദ്ധതിയുണ്ട്.

ദുബൈ മെട്രോയുടെ റെഡ് ലൈനിലുള്ള ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനുമായി അൽ യലായിസ് സ്റ്റേഷനെ ബന്ധിപ്പിക്കുന്ന കാൽനടപ്പാലത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. കൂടാതെ ഇത്തിഹാദ് റെയിൽ യാത്രകൾക്ക് നോൾ കാർഡ് ഉപയോഗിക്കാനുള്ള സൗകര്യവും ആർ.ടി.എ ഒരുക്കിയിട്ടുണ്ട്. 2026 ജൂൺ 30നാണ് ഇത്തിഹാദ് റെയിലിന്‍റെ ആദ്യ യാത്രാ സർവീസ് ഫുജൈറയിൽ നിന്ന് അബൂദബിയിലേക്ക് വിജയകരമായി ആരംഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Etihad Rail; Ticket bookings from Dubai have begun
Next Story