ഇത്തിഹാദ് റെയിൽ: സ്റ്റാഫ് യൂനിഫോം അവതരിപ്പിച്ചു
text_fieldsദുബൈ: യു.എഇ.യുടെ ദേശീയ റെയിൽവേ ശൃംഖലയുടെ പ്രധാന പ്രതീകങ്ങളിലൊന്ന് പൊതുജനങ്ങൾക്ക് മുമ്പിൽ ആദ്യമായി അവതരിപ്പിച്ച് ഇത്തിഹാദ് റെയിൽ. രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന യാത്രാ സേവനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇത്. ഘട്ടം ഘട്ടമായുള്ള വിന്യാസത്തിലൂടെ എമിറേറ്റുകളിലുടനീളമുള്ള സമൂഹങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ദേശീയ റെയിൽവേ ശൃംഖല ഒരുങ്ങുന്നത്.
പുറത്തിറക്കിയ പുതിയ യൂനിഫോമുകൾ കടും ചുവപ്പ് ലൈനുകളുള്ള ചാര നിറത്തിലുള്ളവയാണ്. ചാരക്കളർ വിശ്വാസ്യതയെയും ശാന്തതയെയും പ്രതിനിധീകരിക്കുമ്പോൾ, ചുവന്ന വരകൾ ദേശീയ റെയിൽ എന്ന ലക്ഷ്യത്തിന് പിന്നിലെ ആഗ്രഹത്തെയും ഊർജത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.
ട്രെയിനിലെ ഹോസ്റ്റുമാർ, സ്റ്റേഷൻ ജീവനക്കാർ, ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന മറ്റ് ടീമുകൾ എന്നിവരായിരിക്കും ഈ യൂനിഫോം ധരിക്കുക. പ്രൊഫഷനലിസവും എമിറാത്തി ആതിഥ്യമര്യാദയുടെ മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് യൂനിഫോമിന്‍റെ രൂപകൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

