Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടിക്കറ്റുകള്‍ക്ക് വന്‍ തിക്കും തിരക്കും; അബൂദബി-ദുബൈ ഇത്തിഹാദ് റെയില്‍ വാരാന്ത്യ സര്‍വീസുകള്‍ വര്‍ധിപ്പിച്ചു

text_fields
bookmark_border
ടിക്കറ്റുകള്‍ക്ക് വന്‍ തിക്കും തിരക്കും; അബൂദബി-ദുബൈ ഇത്തിഹാദ് റെയില്‍ വാരാന്ത്യ സര്‍വീസുകള്‍ വര്‍ധിപ്പിച്ചു
cancel

അബൂദബി: യാത്രക്കാരുടെ റെക്കോര്‍ഡ് തിരക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അബൂദബി-ദുബൈ ഇത്തിഹാദ് റെയില്‍ വാരാന്ത്യ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായി ആറ് പുതിയ ട്രെയിന്‍ സര്‍വീസുകളാണ് അധികമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മൂന്ന് പുതിയ ട്രെയിനുകളിലായി 1,000ത്തിലധികം അധിക സീറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഞായറാഴ്ച സമാനമായ മൂന്ന് സര്‍വീസുകളിലായി 1,000ത്തോളം സീറ്റുകള്‍ കൂടി യാത്രക്കാര്‍ക്കായി ഒരുക്കി. യാത്രക്കാരില്‍ നിന്നുണ്ടായ അസാധാരണമായ പ്രതികരണത്തെത്തുടര്‍ന്നാണ് നടപടി.

രണ്ട് ദിവസങ്ങളിലും പുതിയ ട്രെയിനുകള്‍ ഇനിപ്പറയുന്ന സമയങ്ങളില്‍ സര്‍വീസ് നടത്തുന്നതാണ്. ഉച്ച 12:14ന് അബൂദബിയില്‍ നിന്ന് ദുബൈയിലേക്കും, തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 1:43ന് ദുബൈയില്‍ നിന്ന് അബൂദബിയിലേക്കും, വൈകിട്ട് 4:43-ന് അബൂദബിയില്‍ നിന്ന് ദുബൈയിലേക്കും സര്‍വീസുകള്‍ ഉണ്ടായിരിക്കും. അധിക സര്‍വീസുകള്‍ക്കായുള്ള ടിക്കറ്റ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് ആരംഭിച്ചത്.

വിൽപന തുടങ്ങി വെറും രണ്ട് മണിക്കൂറിനുള്ളില്‍ ശനിയാഴ്ച ദുബൈയില്‍ നിന്ന് അബൂദബിയിലേക്ക് സര്‍വീസ് നടത്തുന്ന മിക്കവാറും എല്ലാ ട്രെയിനുകളുടെയും ടിക്കറ്റുകള്‍ പൂർണമായി വിറ്റുതീര്‍ന്നു. ഉച്ചകഴിഞ്ഞ് 1:43ന്റെ സര്‍വീസില്‍ ഏതാനും ടിക്കറ്റുകള്‍ മാത്രമാണ് ബാക്കിയുണ്ടായത്. കൂടാതെ രാവിലെ 7:14ന്‍റെ ട്രെയിനില്‍ കംഫര്‍ട്ട് വിഭാഗത്തില്‍ ചില സീറ്റുകള്‍ മാത്രമാണ് ശേഷിച്ചത്.

ദുബൈയിലെ അല്‍ യലായിസ് സ്റ്റേഷന്‍ ബുധനാഴ്ചയാണ് യാത്രാ സര്‍വീസുകള്‍ക്കായി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഉദ്ഘാടന ദിവസം തന്നെ നൂറുകണക്കിന് ആവേശഭരിതരായ യാത്രക്കാരാണ് രണ്ട് സ്റ്റേഷനുകള്‍ക്കുമിടയില്‍ യാത്ര ചെയ്തത്. പ്രവൃത്തി ദിവസങ്ങളില്‍ ഇരു എമിറേറ്റുകള്‍ക്കുമിടയില്‍ ആകെ പത്ത് സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം രാവിലെയും ബാക്കിയുള്ളവ ഉച്ചക്കും വൈകുന്നേരങ്ങളിലുമാണ് സര്‍വീസ് നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Huge surge in ticket demand; Etihad Rail increases Abu Dhabi-Dubai weekend services
Next Story