ഇത്തിഹാദ് റെയിൽ; റാക് അല്‍ഗൈല്‍-മനാമ റോഡ് ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു
text_fieldsഇത്തിഹാദ് റെയിലിലെ ട്രെയിൻ
റാസല്‍ഖൈമ: റാസല്‍ഖൈമയിലെ മനാമ സ്ട്രീറ്റുമായി യൂനിയന്‍ ട്രെയിനിനെ ബന്ധിപ്പിക്കുന്ന പുതിയ റോഡ് പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. റാസല്‍ഖൈമയില്‍ അല്‍ ഗൈല്‍ മേഖലയാണ് ഇത്തിഹാദ് റെയില്‍ ശൃംഖലയില്‍ ഉള്‍പ്പെടുന്ന ഏക പ്രദേശം. ഡ്രൈ പോര്‍ട്ട് ഇന്‍ അല്‍ ഗൈല്‍ റീജ്യനെ അല്‍ മനാമ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന റോഡ് ഈ മേഖലയുടെ അടിസ്ഥാന വികസന രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് റാക് ജനറല്‍ സര്‍വിസസ് ഡിപ്പാർട്മെന്റ് ഡയറക്ടര്‍ ജനറല്‍ എൻജിനീയര്‍ ഖാലിദ് ഫദല്‍ അല്‍ അലി അഭിപ്രായപ്പെട്ടു.
]അല്‍ ഗൈല്‍ സ്വതന്ത്ര വ്യാപാര മേഖലയുമായി ബന്ധപ്പെട്ട ട്രെയിന്‍ ഗതാഗതം റാസല്‍ഖൈമയുടെ സാമ്പത്തിക, സാമൂഹിക, വിനോദ, ഗതാഗത മേഖലക്ക് പുത്തനുണര്‍വ് നല്‍കും. 2022 നവംബറിലാണ് ഓരോ ദിശയിലേക്കും രണ്ട് പാതകളുള്ള റോഡ് പ്രവൃത്തി തുടങ്ങിയത്. ചില മേഖലകളില്‍ ഒറ്റവരിയായുമാണ് പാതയുടെ നിര്‍മാണം. കഴിഞ്ഞ ദിവസം തുറന്നു നല്കിയ റോഡ് ട്രക്കുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് യാത്ര സുഗമമാക്കും. ഈ വര്‍ഷാവസാന പാദം പദ്ധതിയുടെ രണ്ടാംഘട്ടം എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും ഖാലിദ് ഫദല്‍ തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

