Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത്തിഹാദ് റെയിൽ; ദു​െബെക്കും അബൂദബിക്കുമിടയിൽ പ്രതിദിനം 10 സർവിസ്​​

text_fields
bookmark_border
ഇത്തിഹാദ് റെയിൽ; ദു​െബെക്കും അബൂദബിക്കുമിടയിൽ പ്രതിദിനം 10 സർവിസ്​​
cancel

ദുബൈ: ഇന്നുമുതൽ ദുബൈയിൽ നിന്നുള്ള ഇത്തിഹാദ് റെയിൽ യാത്രാ സർവീസുകൾ ആരംഭിക്കുന്നതോടെ ദുബെക്കും അബൂദബിക്കുമിടയിൽ പ്രതിദിനം 10 സർവീസുകൾ നടത്തും. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സിലെ അൽ യലായിസ് സ്റ്റേഷൻ പ്രവർത്തനസജ്ജമാകുന്നതോടെ ദുബൈ, അബൂദബി, ഫുജൈറ എന്നീ എമിറേറ്റുകൾ തമ്മിൽ നേരിട്ടുള്ള ട്രെയിൻ യാത്ര സാധ്യമാകും. കൂടാതെ അബൂദബിക്കും ഫുജൈറക്കുമിടയിൽ പ്രതിദിനം ആറു സർവീസുകളും ഇത്തിഹാദ് റെയിൽ ഓപ്പറേറ്റ് ചെയ്യും.

ദുബൈയിൽനിന്ന് അബൂദബിയിലേക്ക് ഒരു മണിക്കൂറും നാലുമിനിറ്റും, ദുബായിൽ നിന്ന് ഫുജൈറയിലേക്ക് ഒരു മണിക്കൂറും 10 മിനിറ്റുമാണ് യാത്രാ സമയം. ജനങ്ങളുടെ ദൈനംദിന യാത്രാ രീതികളും ആവശ്യങ്ങളും മുന്നിൽകണ്ട് ദിവസം മുഴുവൻ ലഭ്യമാകുന്ന രീതിയിലാണ് സർവീസുകളുടെ സമയക്രമം. ഇത് ട്രെയിൻ യാത്രയെ ഏറ്റവും പ്രായോഗികമായ ഓപ്ഷനാക്കി മാറ്റുമെന്ന് ഇത്തിഹാദ് റെയിൽ സ്ട്രാറ്റജി ആൻഡ് ഗ്രോത്ത് ഡയറക്ടർ അമീറ അൽ ഖ​ലീഫി പറഞ്ഞു. ഉറപ്പായ സീറ്റുകൾ, വൈഫൈ, പവർ സോക്കറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ട്രെയിനിൽ ലഭ്യമാണ്.

നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച അബൂദബി - ഫുജൈറ സർവിസ് ഇതുവരെ ഒന്നര ലക്ഷത്തിലധികം യാത്രക്കാർ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ സാധാരണയായി 10 ദിവസം മുമ്പുതന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ശൃംഖലയിലേക്ക് പുതിയ സ്​റ്റേഷനുകൾ കൂട്ടിച്ചേർക്കുന്നത് യു.എ.ഇയിലെ കൂടുതൽ ജനങ്ങളിലേക്ക് റെയിൽ ഗതാഗതത്തിന്‍റെ പ്രയോജനം എത്തിക്കാൻ സഹായിക്കുമെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റി കമേഴ്‌സ്യൽ എക്‌‌സിക്യൂട്ടീവ് ഡയറക്ടർ അദ്​റ അൽമൻസൂരി വ്യക്തമാക്കി.

ഘട്ടം ഘട്ടമായാണ് ഇത്തിഹാദ് റെയിൽ തങ്ങളുടെ യാത്രാ ശൃംഖല വിപുലീകരിക്കുന്നത്. ഇതിന്‍റെ ഭാഗമായി മദീനത്ത് സായിദ്, ലീവ എന്നീ സ്റ്റേഷനുകൾ നവംബർ 30നും, അൽ ദഫ്​റയിലെ മറ്റ് സ്റ്റേഷനുകൾ ഡിസംബർ 30നും ശൃംഖലയുടെ ഭാഗമാകും. ഷാർജ യൂനിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ 2027 മാർച്ച് 30ഓടെ തുറക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

യു.എ.ഇക്ക് പുറമേ അയൽ രാജ്യങ്ങളിലേക്കും ഗതാഗത സൗകര്യം വ്യാപിപ്പിക്കാനുള്ള ദീർഘകാല പദ്ധതികളാണ് ഇത്തിഹാദ് റെയിലിനുള്ളത്. യു.എ.ഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ‘ഹഫീത്ത്​ റെയിൽ’ പദ്ധതിയിലൂടെ അതിർത്തി കടന്നുള്ള യാത്രാ-ചരക്ക് ഗതാഗത രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്ന് കമ്പനി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Etihad Rail; 10 services daily between Dubai and Abu Dhabi
Next Story