Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലാഭം കുതിക്കുന്നു;...

ലാഭം കുതിക്കുന്നു; ​മെഗാ റിക്രൂട്ട്​മെന്‍റ്​ പ്ലാനുമായി ഇത്തിഹാദ്​

text_fields
bookmark_border
ലാഭം കുതിക്കുന്നു; ​മെഗാ റിക്രൂട്ട്​മെന്‍റ്​ പ്ലാനുമായി ഇത്തിഹാദ്​
cancel

അബൂദബി: കഴിഞ്ഞ സാമ്പത്തിക വർഷം ലാഭത്തിൽ വൻ വർധന രേഖപ്പെടുത്തിയതിന്​ പിന്നാലെ കൂടുതൽ മേഖലകളിൽ നിക്ഷേപവും ​മെഗാ റിക്രൂട്ട്​മെന്‍റും പ്രഖ്യാപിച്ച്​ ഇത്തിഹാദ്​ എയർവേഴ്​സ്​. അടുത്ത പത്തു വർഷത്തിനുള്ളിൽ പുതിയ വിമാനങ്ങൾ വാങ്ങുന്നതിനായി 8000 കോടി ദിർഹമാണ്​ ഇത്തിഹാദ്​ നിക്ഷേപിക്കുക.

പ്രതിവർഷം 20 വിമാനങ്ങൾ വാങ്ങാനാണ്​ പദ്ധതിയെന്ന്​​ യു.എ.ഇയുടെ ​ദേശീയ എയർലൈനായ ഇത്തിഹാദ്​ എയർവേഴ്​സ്​ സി.ഇ.ഒ അന്‍റോനോൾഡോ നെവ്​സ്​ പറഞ്ഞു. വെർച്വൽ മീഡിയ സമ്മേളനത്തിൽ സംസാരിക്കവെയാണ്​ വൻ വിപുലീകരണ പദ്ധതികൾ ഇദ്ദേഹം വെളിപ്പെടുത്തിയത്​. ​അടുത്ത​ അഞ്ചു വർഷത്തിനുള്ളിൽ പ്രതിവർഷം 2500നും 3,000ത്തിനും ഇടയിൽ പുതിയ ജീവനക്കാരെ നിയമിക്കുന്നതിനായി മെഗാ റിക്രൂട്ട്​മെന്‍റും നടത്തും.

2025ൽ കമ്പനി പുതുതായി 3200 ജീവനക്കാരെ നിയമിച്ചിരുന്നു. കൂടാതെ 2200 ജീവനക്കാർക്ക്​ സ്ഥാനക്കയറ്റവും പ്രഖ്യാപിച്ചിരുന്നു. 16,00 കാബിൻ ക്രൂ, 400നടുത്ത്​ പൈലറ്റുമാർ എന്നിവരെയാണ്​ പുതുതായി നിയമിച്ചത്​. പ്രവർത്തന ക്ഷമതയും നേതൃത്വവും ശക്​തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി 15,00 കാബിൻ ക്രൂവുകൾക്കും 150 പൈലറ്റുമാർക്കും പ്രമോഷനും പ്രഖ്യാപിച്ചിരുന്നു. നിലവിൽ 152 രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു​ണ്ട്​.

അതോടൊപ്പം യു.എ.ഇയുടെ ദേശീയ പ്രതികഭകളെ കാഡറ്റ്​ പൈലറ്റ്​ പ്രോഗ്രാമുകളിലൂടെയും നേതൃത്വ സംരംഭകങ്ങളിലൂടെയും വികസിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി. കഴിഞ്ഞ വർഷം 29 വിമാനങ്ങളാണ്​ കമ്പനി വാങ്ങിയത്​. ഇതോടെ മൊത്തം വിമാനങ്ങളുടെ എണ്ണം ചരിത്രത്തിൽ ആദ്യമായി 127 ആയി ഉയർന്നു​.

2025ൽ കമ്പനിയുടെ ലാഭം 47 ശതമാനം വർധിച്ച്​ 260 കോടി ദിർഹമിലെത്തിയിരിക്കുകയാണ്​. പാസഞ്ചർ, കാർഗോ രംഗത്തുണ്ടായ ശക്​തമായ വളർച്ചയാണ്​ ലാഭവർധനവിന്​​ കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ യാത്രക്കാരുടെ എണ്ണം 21 ശതമാനം വർധിച്ച്​ 22.4 ദശലക്ഷത്തിലെത്തി. മൊത്തം വരുമാനം 21 ശതമാനം വർധിച്ച്​ 3007 കോടി ദിർഹമായി.

യാത്ര വിമാനങ്ങളിലൂടെയുള്ള വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ 24 ശതമാനം വർധിച്ച്​ 25.8 ശതകോടി ദിർഹമും കാർഗോ രംഗത്തുള്ള വുരമാനം എട്ട്​ ശതമാനം വർധിച്ച്​ 4.5 ശതകോടി ദിർഹമും ആണ്​.

photo: Ethihad airways

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabitravelsUAE
News Summary - Profits soar; Etihad launches mega recruitment plan
Next Story