Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ത്തി​ഹാ​ദി​ന്...

ഇ​ത്തി​ഹാ​ദി​ന് മൂ​ന്ന് പു​തി​യ ബോ​യി​ങ് വി​മാ​ന​ങ്ങ​ള്‍കൂ​ടി

text_fields
bookmark_border
etihad airways
cancel

അ​ബൂ​ദ​ബി: മൂ​ന്ന് പു​തി​യ ബോ​യി​ങ് 787-9 വി​മാ​ന​ങ്ങ​ള്‍കൂ​ടി സ്വ​ന്ത​മാ​ക്കി ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ്. അ​ബൂ​ദ​ബി സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ പു​തി​യ വി​മാ​ന​ങ്ങ​ള്‍ അ​ടു​ത്ത​മാ​സം സ​ര്‍വി​സ് തു​ട​ങ്ങും. 31 ബി​സി​ന​സ് സ്യൂ​ട്ടു​ക​ള്‍, 271 ഇ​ക്ക​ണോ​മി സീ​റ്റു​ക​ള്‍ എ​ന്നി​വ വി​മാ​ന​ത്തി​ലു​ണ്ട്.

പു​തി​യ ഇ​ന്‍റീ​രി​യ​റു​ക​ളാ​ണ് ക്യാ​ബി​നു​ക​ളി​ലു​ള്ള​ത്. എ​യ​ര്‍ബ​സ് എ 380, ​എ 350, എ 320 ​ഫാ​മി​ലി, ബോ​യി​ങ്​ 777 എ​ന്നി​വ​യു​ള്‍പ്പെ​ടെ​യു​ള്ള മ​റ്റു വി​മാ​ന​ങ്ങ​ള്‍ക്കു​പു​റ​മെ ഇ​ത്തി​ഹാ​ദി​ന് 43 ഡ്രീം​ലൈ​ന​റു​ക​ള്‍ കൂ​ടി സേ​വ​ന​ത്തി​ലു​ണ്ട്. എ​യ​ര്‍ലൈ​നി​ന്‍റെ 2030ലെ ​വ​ള​ര്‍ച്ച പ​ദ്ധ​തി​ക്ക് മു​ന്നോ​ടി​യാ​യാ​ണ് പു​തി​യ ബോ​യി​ങ് വി​മാ​ന​ങ്ങ​ൾ​കൂ​ടി എ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ​വ​ര്‍ഷം അ​വ​സാ​നം ഒ​സാ​ക്ക, കോ​പ​ന്‍ഹേ​ഗ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പു​തു​വ​ത്സ​ര ദി​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഇ​ത്തി​ഹാ​ദ് പു​തി​യ റൂ​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ടു​ത്ത​മാ​സം 31ന് ​ഇ​ത്തി​ഹാ​ദ് നാ​ലാ​മ​ത് യു.​എ​സ് ല​ക്ഷ്യ​സ്ഥാ​ന​മാ​യ ബോ​സ്റ്റ​ണി​ലേ​ക്കും പ​റ​ന്നു​തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsEtihad Airways
News Summary - Etihad gets three new Boeing aircraft
Next Story