Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതടവുകാരുടെ...

തടവുകാരുടെ ക്ഷേമത്തിന്​ ഇത്തിഹാദ് ചാരിറ്റിയുടെ കൈത്താങ്ങ്​

text_fields
bookmark_border
തടവുകാരുടെ ക്ഷേമത്തിന്​ ഇത്തിഹാദ് ചാരിറ്റിയുടെ കൈത്താങ്ങ്​
cancel
camera_alt

തടവുകാരുടെ ക്ഷേമം മുന്‍ നിര്‍ത്തി ഇത്തിഹാദ് ചാരിറ്റി അസോസിയേഷൻ നല്‍കുന്ന സംഭാവനയുടെ ചെക്ക് അജ്മാന്‍ പൊലീസിന് കൈമാറുന്നു

അജ്മാന്‍ : അജ്മാൻ പൊലീസ് ജനറൽ ആസ്ഥാനത്തെ കറക്ഷണൽ ആൻഡ് റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂഷന് ഇത്തിഹാദ് ചാരിറ്റി അസോസിയേഷൻ 180,000 ദിർഹം സംഭാവന നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തടവുകാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മാനുഷിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനാണ്​ സാമ്പത്തിക പിന്തുണ.

ജീവിത നിലവാര വകുപ്പ്​ ഡയറക്ടർ അഹമ്മദ് അബ്ദുല്ല ബിൻ മാലിക്ക്, കറക്ഷണൽ ആൻഡ് റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂഷന്‍ ഡയറക്ടർ കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്‌ലി എന്നിവരുടെ സാന്നിധ്യത്തിൽ ഇത്തിഹാദ് ചാരിറ്റി അസോസിയേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടർ നാസർ അലി അൽ ജുനൈബിയിൽ നിന്ന് സംഭാവന സ്വീകരിച്ചു. ചാരിറ്റബിൾ സംഘടനകളും സർക്കാർ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണവും സാമൂഹിക പങ്കാളിത്തവും ഈ സംരംഭം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യമം. തടവുകാരെ പിന്തുണയ്ക്കുന്നതിനും അവരുടെ ഭാരങ്ങൾ ലഘൂകരിക്കുന്നതിനും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള ചെലവ് വഹിക്കാൻ കഴിയാത്തവർക്ക് യാത്രാ ടിക്കറ്റുകൾ നൽകുന്നതിനും ഈ സംഭാവന ലക്ഷ്യമിടുന്നു.

ഇത് അവരുടെ നാട്ടിലേക്കുള്ള പുറപ്പെടൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും അവരെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുകയും ചെയ്യും. ചാരിറ്റി അസോസിയേഷന്‍റെ ഈ മാനുഷിക സംരംഭത്തിന് കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്‌ലി നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charitywelfareUAEEtihad
News Summary - Etihad Charity extends support to prisoners' welfare
Next Story