Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുതുവത്സര ഓഫർ...

പുതുവത്സര ഓഫർ പ്രഖ്യാപിച്ച്​ ഇത്തിഹാദ്​

text_fields
bookmark_border
പുതുവത്സര ഓഫർ പ്രഖ്യാപിച്ച്​ ഇത്തിഹാദ്​
cancel

ദു​ബൈ: ജ​നു​വ​രി ഒ​ന്നു മു​ത​ൽ അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച​തി​ന്​ പി​ന്നാ​ലെ ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ പു​തു​വ​ത്സ​ര ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച്​ ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​യ്സ്. ഈ ​മാ​സം 13നും 18​നും ഇ​ട​യി​ൽ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ പു​തി​യ ഓ​ഫ​ർ ല​ഭി​ക്കു​ക. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്ക്​ ഇ​ക്ക​ണോ​മി​ക്​ ക്ലാ​സി​ന്​ 895 ദി​ർ​ഹ​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. ഈ ​മാ​സം 23നും ​ജൂ​ൺ 15നും ​ഇ​ട​യി​ൽ ടി​ക്ക​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ യാ​ത്ര ചെ​യ്യാം. ക്വാ​ലാ​ലം​പു​ർ, ബാ​​ങ്കോ​ക്ക്, ഒ​സാ​ക്ക എ​ന്നി​വ​യാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച മ​റ്റ്​ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ. പോ​ർ​ച്ചു​ഗ​ൽ, ലി​സ്​​ബ​ൻ, കോ​പ​ൻ​ഹേ​ഗ​ൻ, മ്യൂ​ണി​ച്, ബാ​വ​റി​യ, ജ​ർ​മ​നി തു​ട​ങ്ങി​യ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പ​രി​മി​ത​മാ​യ കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഓ​ഫ​ർ ഇ​ത്തി​ഹാ​ദ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ജ​നു​വ​രി ഒ​ന്നു മു​ത​ലാ​ണ്​ കോ​ഴി​ക്കോ​ട്ടേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ര​ണ്ട്​ നോ​ൺ സ്​​റ്റോ​പ്പ്​ സ​ർ​വി​സു​ക​ൾ ഇ​ത്തി​ഹാ​ദ്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ത്തി​ഹാ​ദി​ന്‍റെ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം 10 ആ​യി ഉ​യ​ർ​ന്നി​രു​ന്നു. കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പു​തി​യ സ​ർ​വി​സു​ക​ൾ കൂ​ടി ഇ​ത്തി​ഹാ​ദ്​ പ്ര​ഖ്യാ​പി​ച്ച​ത്. 2023ൽ ​ഇ​ത്തി​ഹാ​ദ് കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നു​പു​റ​മേ തി​ര​ക്കേ​റി​യ കേ​ന്ദ്ര​ങ്ങ​ളാ​യ മും​ബൈ​യി​ലേ​ക്കും ഡ​ൽ​ഹി​യി​ലേ​ക്കു​മു​ള്ള പ്ര​തി​ദി​ന സ​ർ​വി​സു​ക​ൾ ര​ണ്ടി​ൽ​നി​ന്ന് നാ​ലാ​യി ഉ​യ​ർ​ത്തു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsnew year offerEtihad
News Summary - Etihad announces new year offer
Next Story