32 പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കി ഇത്തിഹാദ്
text_fieldsദുബൈ: ചരക്കു വിമാനങ്ങളടക്കം 32 പുതിയ വിമാനങ്ങള്‍ക്കായി ഓര്‍ഡര്‍ നല്കി ഇത്തിഹാദ് എയര്‍വേസ്. സി.ഇ.ഒ അന്റനോല്ഡോ നെവസാണ് എയര്‍ലൈന്‍ സര്‍വിസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ വിമാനങ്ങള്‍ വാങ്ങുന്ന കാര്യം വെളിപ്പെടുത്തിയത്.
ആറ് എ330-900, ഏഴ് എ350-1000, മൂന്ന് എ350 എഫ് എന്നിവയടക്കമുള്ളവക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 2027 ആദ്യത്തോടെ പുതിയ വിമാനങ്ങളുടെ ഡെലിവറിയുണ്ടാകുമെന്നാണ് കരുതുന്നത്. ഇതോടെ, കമ്പനിയുടെ ആകെ വിമാനങ്ങളുടെ എണ്ണം 2030ഓടെ 200 കടക്കും. നിലവില്‍ 170 വിമാനങ്ങളാണ് ഇത്തിഹാദ് എയര്‍ലൈനുള്ളത്. 2030ഓടെ യാത്രക്കാരുടെ എണ്ണം 3.7 കോടിയായി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. നേരത്തേയുണ്ടായിരുന്ന മൂന്ന് കോടി എന്ന ലക്ഷ്യമാണ് 3.7 കോടിയായി വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രതിവര്‍ഷ വളര്‍ച്ച 15 മുതല്‍ 20 ശതമാനം വരെ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അടുത്ത വര്‍ഷത്തെ മാത്രം വളര്‍ച്ച 18 മുതല്‍ 19 ശതമാനമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

