Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇത്തിഹാദ് സർവിസ്...

ഇത്തിഹാദ് സർവിസ് തുടങ്ങുന്നത്​ വീണ്ടും രണ്ടാഴ്ചത്തേക്ക് നീട്ടി

text_fields
bookmark_border
ഇത്തിഹാദ് സർവിസ് തുടങ്ങുന്നത്​ വീണ്ടും രണ്ടാഴ്ചത്തേക്ക് നീട്ടി
cancel

അ​ബൂ​ദ​ബി: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​യ വി​മാ​ന സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് ​ ഇ​ത്തി​ഹാ​ദ്​ വീ​ണ്ടും നീ​ട്ടി. മേ​യ് ഒ​ന്നി​ന് തു​ട​ങ്ങാ​നാ​യി​രു​ന്നു നേ​ര​ത്തേ പ​ദ്ധ​തി​യെ​ങ്കി​ലും 16 മു​ത​ൽ തു​ട​ങ്ങി​യാ​ൽ മ​തി​യെ​ന്നാ​ണ്​ നി​ല​വി​ലെ തീ​രു​മാ​നം. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​ യി മി​ക്ക രാ​ജ്യ​ങ്ങ​ളും വ്യോ​മ​യാ​ന അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​തി​നാ​ലാ​ണ് യു.​എ.​ഇ​യി​ലേ​ക്കും ഇ​വി​ടെ​നി​ ന്ന് പു​റ​ത്തേ​ക്കു​മു​ള്ള യാ​ത്ര വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​ത്. എ​ന്നാ​ൽ, വി​ദേ​ശ​ത്തു​ള്ള യു.​എ.​ഇ പൗ​ര​ന്മാ​രെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നും ഇ​വി​ടെ​യു​ള്ള മ​റ്റു രാ​ജ്യ​ക്കാ​രെ അ​വ​രു​ടെ രാ​ജ്യ​ത്തെ​ത്തി​ക്കു​ന്ന​തി​നും ഇ​ത്തി​ഹാ​ദ് നി​ല​വി​ൽ പ്ര​ത്യേ​ക സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.


യൂ​റോ​പ്പ്, നോ​ർ​ത്ത് അ​മേ​രി​ക്ക, ചി​ല ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മേ​യ് 16 മു​ത​ൽ വി​മാ​ന​യാ​ത്ര​ക്കു​ള്ള ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​നാ​വും. എ​ന്നാ​ൽ, തീ​യ​തി​യി​ൽ മാ​റ്റം വ​ന്നേ​ക്കാം. മാ​റ്റ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ യ​ഥാ​സ​മ​യം യാ​ത്ര​ക്കാ​രെ അ​റി​യി​ക്കു​മെ​ന്നും ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ് അ​റി​യി​ച്ചു.
ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ സ്ഥി​തി​ഗ​തി​ക​ൾ എ​യ​ർ​ലൈ​ൻ നി​രീ​ക്ഷി​ക്കും. ജൂ​ലൈ ഒ​ന്നു​മു​ത​ൽ പു​തു​താ​യി വി​യ​ന റൂ​ട്ടി​ലും സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്ന് ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ് വെ​ബ്സൈ​റ്റി​ൽ പ​റ​യു​ന്നു. എ​ത്ര​യും വേ​ഗം വി​മാ​ന സ​ർ​വി​സ് പൂ​ർ​ണ ഷെ​ഡ്യൂ​ളു​ക​ളി​ലേ​ക്ക് ഘ​ട്ടം​ഘ​ട്ട​മാ​യി മ​ട​ങ്ങു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് നി​ല​വി​ൽ 14 ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് വി​ദേ​ശ പൗ​ര​ന്മാ​രെ​യെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത് മേ​യ് 15 വ​രെ തു​ട​രും. വേ​ഗ​ത്തി​ൽ ന​ശി​ച്ചു​പോ​കാ​വു​ന്ന വ​സ്തു​ക്ക​ൾ, വൈ​ദ്യ​സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ മ​ട​ക്ക​യാ​ത്ര​യി​ൽ എ​ത്തി​ക്കു​ന്ന​ത്. ആം​സ്​​റ്റ​ർ​ഡാം, ബാ​ഴ്സ​ലോ​ണ, ബ്ര​സ​ൽ​സ്, ഫ്രാ​ങ്ക്ഫ​ർ​ട്ട്, ല​ണ്ട​ൻ ഹീ​ത്രൂ, സൂ​റി​ക്​, ഷി​കാ​ഗോ, ഏ​ഷ്യ​യി​ലെ ജ​കാ​ർ​ത്ത, ക്വാ​ലാ​ലം​പു​ർ, മ​നി​ല, മെ​ൽ​ബ​ൺ, സോ​ൾ, ഇ​ഞ്ചി​യോ​ൺ, സിം​ഗ​പ്പൂ​ർ, ടോ​ക്യോ നാ​രി​റ്റ എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ത്യേ​ക സ​ർ​വി​സ് ഷെ​ഡ്യൂ​ളാ​ണ് ഇ​ത്തി​ഹാ​ദ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. യാ​ത്ര​ക്കാ​ർ​ക്ക് ഓ​ൺ​ലൈ​നി​ലോ 600 555 666 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ലോ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ വ​ഴി​യോ ബു​ക്ക് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsethihad
News Summary - ethihad-uae-gulf news
Next Story