Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇത്തിഹാദ് എയര്‍വേസിന്...

ഇത്തിഹാദ് എയര്‍വേസിന് എന്‍വയോണ്‍മെന്‍റല്‍ എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

text_fields
bookmark_border
ഇത്തിഹാദ് എയര്‍വേസിന് എന്‍വയോണ്‍മെന്‍റല്‍ എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം
cancel
Listen to this Article

അ​ബൂ​ദ​ബി: യു.​എ.​ഇ​യു​ടെ ദേ​ശീ​യ എ​യ​ര്‍ലൈ​നാ​യ ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സി​ന് എ​ന്‍വ​യോ​ണ്‍മെ​ന്‍റ​ല്‍ എ​യ​ര്‍ലൈ​ന്‍ ഓ​ഫ് ദി ​ഇ​യ​ര്‍ 2022 പു​ര​സ്‌​കാ​രം. വാ​ര്‍ഷി​ക എ​യ​ര്‍ലൈ​ന്‍ റേ​റ്റി​ങ്ങി​ലാ​ണ് ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സി​ന് സു​പ്ര​ധാ​നം നേ​ട്ടം. വ്യോ​മ​യാ​ന മേ​ഖ​ല​യു​ടെ​യും എ​യ​ര്‍ലൈ​ന്‍റെ​യും സു​സ്ഥി​ര​ത മെ​ച്ച​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ത​ന്ത്ര​ങ്ങ​ളാ​ണ് ഈ ​നേ​ട്ട​ത്തി​ന് ഇ​ത്തി​ഹാ​ദ് എ​യ​ര്‍ലൈ​നെ സ​ഹാ​യി​ച്ച​ത്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ നേ​രി​ടു​ന്ന​തി​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നു​മു​ള്ള ആ​ഗോ​ള ശ്ര​മ​ങ്ങ​ള്‍ക്ക് ശ​ക്തി​പ​ക​രു​ന്ന​തി​ന്​ വേ​ണ്ടി​യു​ള്ള അ​ബൂ​ദ​ബി​യു​ടെ​യും യു.​എ.​ഇ​യു​ടെ​യും ശ്ര​മ​ങ്ങ​ളോ​ട്​ ചേ​ര്‍ന്നു​നി​ല്‍ക്കു​ന്ന​താ​ണ് ഇ​ത്തി​ഹാ​ദി​ന്‍റെ നേ​ട്ട​വും. വ്യോ​മ​യാ​ന സു​സ്ഥി​ര​ത​യു​ടെ നേ​തൃ​നി​ര​യി​ല്‍ നി​ല്‍ക്കു​ക​യെ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ഇ​ത്തി​ഹാ​ദ് ഏ​വി​യേ​ഷ​ന്‍ ഗ്രൂ​പ് സി.​ഇ.​ഒ ടോ​ണി ഡ​ഗ്ല​സ് പ​റ​ഞ്ഞു. കാ​ര്‍ബ​ണ്‍ പു​റ​ന്ത​ള്ള​ല്‍ കു​റ​ക്കു​ന്ന​തി​ന് പൈ​ല​റ്റ് പ​ദ്ധ​തി ക​മ്പ​നി ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ട്. ഇ​തി​നു​പു​റ​മെ ക​ണ്ട​ല്‍ക്കാ​ട് വെ​ച്ചു​പി​ടി​പ്പി​ച്ചും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത എ​യ​ര്‍വേ​സ് പു​ല​ര്‍ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

വി​മാ​ന​ങ്ങ​ളി​ലെ കാ​ര്‍ബ​ണ്‍ പു​റ​ന്ത​ള്ള​ല്‍ കു​റ​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍ഷ​മാ​യി അ​നേ​കം ശ്ര​മ​ങ്ങ​ളാ​ണ് ക​മ്പ​നി ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. ഇ​തി​നു​പു​റ​മെ​യാ​ണ് എ​യ​ര്‍ലൈ​ന്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ കാ​ര്‍ബ​ണ്‍ സ്വീ​ക​രി​ക്കു​ന്ന ക​ണ്ട​ല്‍ക്കാ​ടു​ക​ള്‍ വെ​ച്ചു​പി​ടി​പ്പി​ക്കു​ക​യെ​ന്ന പ​ദ്ധ​തി​യും ക​മ്പ​നി ന​ട​പ്പാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Etihad Airways
News Summary - Ethihad Airways wins Environmental Airline of the Year Award
Next Story