ശിൽപശാല സംഘടിപ്പിച്ചു
text_fieldsദുബൈ ഏറനാട് മണ്ഡലം കെ.എം.സി.സി ശിൽപശാല
ദുബൈ: എത്തിക്കൽ ഇൻവെസ്റ്റ്മെന്റിലൂടെ ഷെയർ മാർക്കറ്റിലും മ്യൂച്ചൽ ഫണ്ടിലും നിക്ഷേപം നടത്തി പ്രവാസികൾ സുരക്ഷിതമായി സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ‘സേവ് ആൻ അവേർണസ് ഓൺ എത്തിക്കൽ ഇൻവെസ്റ്റ്മെന്റ്’ എന്ന വിഷയത്തിൽ ദുബൈ ഏറനാട് മണ്ഡലം കെ.എം.സി.സി ശിൽപശാല നടത്തി.
പ്രമുഖ എത്തിക്കൽ ഇൻവെസ്റ്റ്മെന്റ് വിദഗ്ധൻ ജൗഹർ കുനിയിൽ നേതൃത്വം നൽകി. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന പരിപാടി ദുബൈ കെ.എം.സി.സി വൈസ് പ്രഡിഡന്റ് കെ.പി.എ. സലാം ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി സെക്രട്ടറി പി.വി. നാസർ, മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറി ശിഹാബ് ഇരുവേറ്റി എന്നിവർ ആശംസകൾ നേർന്നു. കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കാലടി ജൗഹർ കുനിയിലിന് ഉപഹാരം സമർപ്പിച്ചു.
മലപ്പുറം ജില്ല കെ.എം.സി.സി വനിത വിങ് ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സീനത്ത് ടീച്ചർക്കുള്ള ഉപഹാരം മലപ്പുറം മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി എ.പി. നൗഫൽ സമർപ്പിച്ചു. യൂനുസ് കാവനൂർ ആമുഖ ഭാഷണം നടത്തി. കെ.എം.സി.സി ഏറനാട് മണ്ഡലം പ്രസിഡന്റ് സയ്യിദ് അൽത്താഫ് അധ്യക്ഷതവഹിച്ചു, ട്രഷറർ ഫൈസൽ കുനിയിൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

