Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനി​ത്യ സു​ന്ദ​ര ...

നി​ത്യ സു​ന്ദ​ര ചി​ത്ര​ങ്ങ​ൾ

text_fields
bookmark_border
നി​ത്യ സു​ന്ദ​ര  ചി​ത്ര​ങ്ങ​ൾ
cancel

മ​ന​സ്സ​റി​ഞ്ഞ്​ ക്യാ​മ​റ ക​ണ്ണു​ക​ൾ പ​ക​ർ​ത്തു​ന്ന ഓ​രോ ചി​ത്ര​ങ്ങ​ൾ​ക്കും ഒ​രു​പാ​ട് ക​ഥ​ക​ൾ പ​റ​യാ​നു​ണ്ടാ​വും, അ​വ ജീ​വ​ൻ തു​ടി​ക്കു​ന്ന​താ​യി​രി​ക്കും. ജീ​വ​ൻ തു​ടി​ക്കു​ന്ന നി​മി​ഷ​ങ്ങ​ൾ പ​ക​ർ​ത്തി ഫോ​ട്ടോ​ഗ്രാ​ഫി​യി​ലെ പു​തി​യ ക​ഥ ര​ചി​ക്കു​ക​യാ​ണ് നി​ത്യ രാ​ജ്കു​മാ​ർ എ​ന്ന പ്രൊ​ഫ​ഷ​ന​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ. യു.​എ.​ഇ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലൈ​സ​ൻ​സ്ഡ് ഫോ​ട്ടോ​ഗ്രാ​ഫ​ർ കൂ​ടി​യാ​ണ് നി​ത്യ.

പി​ങ്ക് ഡേ ​ടു ഷൈ​ൻ

സ്ത​നാ​ർ​ബു​ദ്ധ​ത്തെ തു​ട​ർ​ന്ന് ജീ​വി​ത​ത്തി​ൽ മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ട​വ​ർ​ക്കും സ​മൂ​ഹം വി​രൂ​പ​രെ​ന്ന് മു​ദ്ര​കു​ത്ത​പ്പെ​ട്ട​വ​ർ​ക്കും ജീ​വി​തം ആ​ഘോ​ഷ​മാ​ക്കാ​ൻ വ​ഴി​തു​റ​ക്കു​ക​യാ​ണ്​ നി​ത്യ. സ്ത​നാ​ർ​ബു​ദ്ധ​ത്തെ ധീ​ര​മാ​യി നേ​രി​ട്ട, മ​നോ​ഹ​ര​മാ​യി പോ​രാ​ടു​ന്ന വ​നി​ത​ക​ൾ​ക്ക് അ​തി​ജീ​വ​ന​ത്തി​ന്‍റെ പു​തി​യ വാ​തി​ലു​ക​ൾ തു​റ​ക്കു​ക​യാ​ണ് ഈ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ. സ്ഥ​നാ​ർ​ബു​ദ ബാ​ധി​ത​ർ​ക്കാ​യി ആ​രം​ഭി​ച്ച പി​ങ്ക്​ ഡേ ​ടു ഷൈ​ൻ (PinkDayToShine) ഇ​പ്പോ​ൾ വ​ലി​യൊ​രു കൂ​ട്ടാ​യ്മ​യാ​യി മാ​റി​യി​രി​ക്കു​ന്നു. ഓ​ങ്കോ​ള​ജി​സ്റ്റു​ക​ൾ, മാ​ന​സീ​കാ​രോ​ഗ്യ വി​ദ​ഗ്​​ദ​ർ, സ്ത​നാ​ർ​ബു​ദ​ത്തെ അ​തി​ജീ​വി​ച്ച​വ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന കൂ​ട്ടാ​യ്മ​യാ​യി ഇ​ത്​ രൂ​പ​പ്പെ​ട്ടു. ഇ​തി​ന്​ കീ​ഴി​ൽ ഓ​ൺ​ലൈ​ൻ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. അ​ർ​ബു​ദം നേ​രി​ടു​ന്ന​വ​രു​ടെ​യും അ​തി​ജീ​വി​ച്ച​വ​രു​ടെ​യും ഫോ​ട്ടോ ഷൂ​ട്ട്​ ന​ട​ത്തി അ​വ​രെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​താ​ണ്​ പി​ങ്ക്​ ഡേ ​ടു ഷൈ​ൻ. സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക്ക​ര​ണ മാ​സ​മാ​യ എ​ല്ലാ ഒ​ക്ടോ​ബ​റി​ലും അ​ർ​ബു​ദ ബാ​ധി​ത​രോ അ​തി​ജീ​വി​ച്ച​വ​രോ ആ​യ പ​ത്ത്​ സ്ത്രീ​ക​ളു​ടെ ഫോ​ട്ടോ ഷൂ​ട്ട്​ ന​ട​ത്തു​ന്നു​ണ്ട്.

ഇ​തി​ന്​ പു​റ​മെ സ്പെ​ഷ്യ​ൽ​പീ​പ്പി​ൾ വി​ത്ത്‌ ബി​ഗ് ഹാ​ർ​ട്സ്, ഫോ​ട്ടോ​ഗ്ര​ഫി ടീ​ച്ചി​ങ് വ​ർ​ക്ഷോ​പ് ഫോ​ർ മ​ദ​ർ​സ് ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ് തു​ട​ങ്ങി സ​മൂ​ഹ​ത്തി​നു വേ​ണ്ടി വി​വി​ധ ഫോ​ട്ടോ​ഗ്ര​ഫി കാ​മ്പ​യി​നു​ക​ളും നി​ത്യ ന​യി​ക്കു​ന്നു. ചെ​റു​പ്പം​മു​ത​ലേ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ താ​ൽ​പ​ര്യ​മു​ള്ള​യാ​ളാ​ണ് നി​ത്യ. സ​മൂ​ഹ​ത്തി​ന് വേ​ണ്ടി ത​ന്‍റെ ക​ഴി​വ് ഉ​പ​യോ​ഗി​ച്ച് ത​നി​ക്കെ​ന്ത് ചെ​യ്യാ​നാ​കും എ​ന്ന ആ​ലോ​ച​ന​യി​ൽ നി​ന്നാ​ണ് ഇ​ത്ത​രം സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള ആ​ശ​യ​ങ്ങ​ളി​ലേ​ക്ക് നി​ത്യ തി​രി​യു​ന്ന​ത്.

പ്ര​ത്യേ​ക സ​ഹാ​യം ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി കു​റ​ഞ്ഞ​ചെ​ല​വി​ൽ ചി​ത്ര​ങ്ങ​ൾ എ​ടു​ക്കു​ന്ന​താ​ണ് 'സ്പെ​ഷ്യ​ൽ​പീ​പ്പി​ൾ വി​ത്ത് ബി​ഗ് ഹാ​ർ​ട്സ്' എ​ന്ന പ്രോ​ജ​ക​ട്. ഒ​ര​മ്മ​യു​ടെ ക​ണ്ണി​ലൂ​ടെ അ​വ​രെ നോ​ക്കി​ക്കാ​ണാ​നും അ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​നു​മാ​ണ് ഇ​തി​ലൂ​ടെ നി​ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. 'നാം ​ക​ണ്ണു​ക​ളി​ലൂ​ടെ കാ​ണു​ന്ന​തു​പോ​ലെ യാ​തൊ​രു വേ​ർ​തി​രി​വു​മി​ല്ലാ​തെ ക്യാ​മ​റ​ക​ണ്ണു​ക​ൾ കൊ​ണ്ട് കാ​ണ​ണം. എ​ങ്കി​ലേ ന​ല്ലൊ​രു ഫോ​ട്ടോ​ഗ്രാ​ഫ​ർ ആ​കാ​ൻ ക​ഴി​യൂ'-​നി​ത്യ പ​റ​യു​ന്നു.

ഫോ​ട്ടോ​ഗ്ര​ഫി എ​ന്ന ക​ല കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ​ക​ർ​ന്നു​കൊ​ടു​ക്കു​ന്ന​തി​നും നി​ത്യ സ​മ​യം ക​ണ്ടെ​ത്താ​റു​ണ്. പ​രേ​ത​നാ​യ ക്യാ​പ്റ്റ​ൻ ഡി. ​രാ​ജ്കു​മാ​റി​ന്‍റെ​യും റി​ട്ട.​പ്രൊ​ഫ​സ​ർ സു​ധ​രാ​ജ്കു​മാ​റി​ന്‍റെ​യും മ​ക​ളാ​യ നി​ത്യ ഐ.​ടി വി​ദ​ഗ്ദ്ധ​നും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ ഭ​ർ​ത്താ​വ് അ​ഖി​ലി​നും മ​ക​ൾ അ​മേ​യ​യ​ക്കു​മൊ​പ്പം ദു​ബൈ അ​ൽ ബ​ർ​ഷ​യി​ലാ​ണ് താ​മ​സം. ഫോ​ട്ടോ​ഗ്രാ​ഫി മേ​ഖ​ല​യി​ലേ​ക്കു​ള്ള നി​ത്യ​യു​ടെ ചു​വ​ടു​വെ​പ്പി​ന് ഏ​റ്റ​വു​മ​ധി​കം പ്ര​ചോ​ദ​നം വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​റും ന​ട​ൻ ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍റെ മ​ക​നു​മാ​യ ഭ​ർ​ത്താ​വ് അ​ഖി​ൽ വി​നാ​യ​ക് ബാ​ല​ച​ന്ദ്ര​മേ​നോ​നാ​ണ്. ആ​റു വ​യ​സ്സു​കാ​രി മ​ക​ൾ അ​മേ​യ​യെ​യും ഫോ​ട്ടോ​ഗ്ര​ഫി​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ന്നു നി​ത്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A TagEternal Beautiful Imagesemaratbeats``
Next Story