സവിശേഷമായ തൊഴിൽ സംസ്കാരം അനിവാര്യം–ഇ. ശ്രീധരൻ
text_fieldsദുബൈ: സവിശേഷമായ തൊഴിൽ സംസ്കാരം സൃഷ്ടിച്ചു മാത്രമേ ഉത്കൃഷ്ടമായ ലക്ഷ്യം സാധ്യ മാക്കാനാവുകയുള്ളൂവെന്ന് മെട്രോമാന് പത്മവിഭൂഷണ്‍ ഇ. ശ്രീധരന്. ഇൻറര്‍നാഷനല്‍ പ ്രമോട്ടേഴ്സ് അസോസിയേഷന് (ഐ.പി.എ) ദുബൈയിൽ ഒരുക്കിയ സ്വീകരണ ശേഷം ‘ഇന്‍ഡെപ്ത് വിത് െ മട്രോമാന് ഇ. ശ്രീധരന്’ എന്ന പ്രമേയത്തിൽ സംസാരിക്കവെയാണ് മികവിെൻറ മാനേജ്മെൻ റ് പാഠങ്ങൾ അദ്ദേഹം പങ്കുവെച്ചത്.
സവിശേഷ ജോലി സംസ്കാരത്തിൽ കൃത്യതയാണ് പരമപ്ര ധാനം. അല്ലെങ്കില്‍, നഷ്ടം നേരിടും. കൊങ്കണ്‍ റെയില്‍വേ പദ്ധതി നടപ്പാക്കുന്ന കാലയളവി ല്‍ മുടക്കം വരുന്ന ഓരോ ദിവസവും 13 കോടി രൂപ വരെ നഷ്ടം വരുമായിരുന്നുവെന്നും അദ്ദേഹം ഒാർത്തെടുത്തു. സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് മറ്റൊരു പ്രധാന ഘടകമെന്നും താന്‍ ഉത്തരവാദിത്തം വഹിച്ച എല്ലാ സംരംഭങ്ങളിലും ഈ ഘടകത്തിന് ഊന്നല്‍ നല്കാന് ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡെല്‍ഹി മെട്രോ, കൊങ്കണ്‍ റെയില്‍ പദ്ധതി തുടങ്ങിയവ നടപ്പാക്കിയ കാലഘട്ടങ്ങളില്‍ ഒരു മരം മുറിക്കപ്പെട്ട സ്ഥലത്ത് 10 മരങ്ങള്‍ വെച്ചു പിടിപ്പിച്ചിരുന്നു.
കേരള സര്‍ക്കാര്‍ വലിയ സാമ്പത്തിക ദുരന്തം അഭിമുഖീകരിക്കുകയാണെന്ന് അദ്ദേഹം പ്രഭാഷണത്തിനിടെ പറഞ്ഞു. സര്‍ക്കാറിെൻറ കൈയില്‍ ഒന്നിനും പണമില്ല.
ഇതു കാരണം, സര്‍വ മേഖലയിലും മരവിപ്പാണുള്ളത്. രാഷ്ട്രീയക്കാരില്‍ ഭൂരിപക്ഷത്തിനും പ്രതിജ്ഞാബദ്ധതയില്ല. 2018ലെ വെള്ളപ്പൊക്കത്തില്‍ അഞ്ഞൂറിലധികം പേര് മരിച്ചു. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി. ഈ വര്‍ഷവും പ്രളയം ആവര്‍ത്തിച്ചു. ഈ ദുരന്തം മനുഷ്യ നിര്‍മിതമാണെന്ന് താന്‍ അന്നേ പറഞ്ഞിരുന്നുവെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ഇക്കാര്യത്തില്‍ ഹൈകോടതിയെ സമീപിച്ച കാര്യവും വെളിപ്പെടുത്തി.
എന്നാല്‍, കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചതോടെ നടപടികള്‍ക്ക് പിന്നെയും കാലതാമസം നേരിടുന്ന സ്ഥിതിവിശേഷമായി. കേരളത്തിലെ ഖര മാലിന്യ നിര്‍മാര്‍ജനം വമ്പന്‍ പ്രതിസന്ധിയാണെന്നും ഇക്കാര്യത്തില്‍ തനിക്ക് കനത്ത ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താൻ താമസിക്കുന്ന പൊന്നാനിയില്‍ ഖര മാലിന്യ പ്രശ്നത്തോടൊപ്പം കുടിവെള്ള പ്രശ്നവും നിലനില്‍ക്കുന്നുണ്ട്. മുനിസിപ്പാലിറ്റിക്ക് ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാൻ പറ്റുന്നില്ല. ജനങ്ങളോട് പ്രതിജ്ഞാബദ്ധതയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വിമുഖത കാട്ടുന്നത് അത്യന്തം ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.പി.എ ചെയർമാൻ ഷംസുദ്ദീൻ നെല്ലറയുടെയും ഫൗണ്ടർ എ.കെ. ഫൈസലിെൻറയും സാന്നിധ്യത്തിൽ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ ഖാസിമി ഇ. ശ്രീധരന് ആഗോള മലയാളി ഉൾപ്രേരക അവാർഡ് സമർപ്പിച്ചു. ഐ.പി.എ ഡയറക്ടർ ബോർഡ് അംഗങ്ങൾ ചേർന്ന് അദ്ദേഹത്തിന് അംഗീകാരപത്രവും നൽകി. പ്രവാസ ലോകത്തെ വാണിജ്യ മേഖലയിൽ നാല് പതിറ്റാണ്ട് പൂർത്തികരിച്ച ഡോ. പി.എ. ഇബ്രാഹിം ഹാജി, ഡോ. സി.പി. അലി ബാവ ഹാജി, ഡോ. മുഹമ്മദ് കാസിം, എസ്.എഫ്.സി മുരളീധരൻ, റെയിൻബോ േഹാസ്പിറ്റാലിറ്റി മേധാവി ജോൺസൺ മാഞ്ഞൂരാൻ, സി. മുഹമ്മദ് റൊബ്ബാൽ ഷിപ്പിങ് എന്നിവർക്ക് ഐ.പി.എ ബിസിനസ് എക്സലൻസി അവാർഡ് ഇ. ശ്രീധരൻ സമ്മാനിച്ചു.
ഷംസുദ്ദീൻ നെല്ലറ അധ്യക്ഷത വഹിച്ച ചടങ്ങ് ഡോ. ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്തു . ഷംസുദ്ദീൻ ബിൻ മുഹ്യ്ദ്ദീൻ, ജോയ് ആലുക്കാസ്, ഷംലാൽ അഹ്മദ്, എ.കെ ഫൈസൽ, കെ.പി സഹീർ സ്റ്റോറീസ്, ഐ.സി.എൽ ഫിൻകോർപ് ചെയർമാൻ കെ.ജി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ഷാർജാ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് മോഹൻകുമാർ, ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി ജോൺസൺ, ഒ.വി മുസ്തഫ, ഫ്ലോറ ഗ്രൂപ് ചെയർമാൻ വി.എ. ഹസൻ, ഡോ. കെ.പി. ഹുസൈൻ, കെ.പി. വേണു, പുത്തൂർ റഹ്മാൻ, പി.കെ അൻവർ നഹ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. മാധ്യമ പ്രവർത്തകൻ സാബു കിളിത്തട്ടിൽ അവതാരകനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
