ഫാർമസികളിലും ചികിത്സ ഉപകരണ കേന്ദ്രങ്ങളിലും എസ്മ പരിശോധന
text_fieldsദുബൈ: ദുബൈ എമിറേറ്റിലെ വിവിധ ഫാർമസികളിലും ചികിത്സ ഉപകരണ കേന്ദ്രങ്ങളിലും സ്റ്റാ ൻഡേഡൈസേഷൻ^മെട്രോളജി എമിറേറ്റ്സ് അതോറിറ്റി (എസ്മ) പരിശോധന നടത്തി. ഒൗഷധങ്ങളുടെയും ചികിത്സ ഉപകരണങ്ങളുടെയും വിതരണം രാജ്യത്തെ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് പരിശോധന നടത്തിയതെന്ന് അതോറിറ്റി വ്യക്തമാക്കി.
രക്തസമ്മർദം, പ്രമേഹം, ശരീരോഷ്മാവ് എന്നിവ കണക്കാക്കുന്നതിനുള്ള 30 ഉപകരണങ്ങളിലായി എട്ട് നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. നാല് ഫാർമസികളിലായാണ് നിയമലംഘനം കണ്ടെത്തിയത്. ഇൗ വർഷം മുഴുവനും പരിശോധന തുടരുമെന്ന് എസ്മയുടെ മെട്രോളജി വകുപ്പ് ഡയറക്ടർ ആമിന സൈനൽ അറിയിച്ചു.
