മൂസ എരഞ്ഞോളിയെ പ്രവാസലോകം ആദരിക്കുന്നു
text_fieldsദുബൈ: മാപ്പിളപ്പാട്ടിനെ ജനകീയമാകുന്നതില്‍ പ്രധാന പങ്കുവഹിച്ച കലാകാരന്മാരില്‍ പ്രധാനിയായ ഗായകന്‍ മൂസ എരഞ്ഞോളിയെ പ്രവാസ ലോകം ആദരിക്കുന്നു . യു എ ഇ യിലെ അദ്ദേഹത്തിന്‍റെ ആസ്വാദക വൃന്ദമാണ് ഫെബ്രുവരി ഒമ്പതിന് വൈകിട്ട് ദുബൈയിലെ അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡില്‍ ആദരവ് ഒരുക്കുന്നത്. അദ്ദേഹത്തിന്‍െറ എക്കാലത്തെയും മികച്ച ഗാനമായ മിഅ്റാജ് രാവിലെ കാറ്റേ...... എന്ന് തുടങ്ങുന്ന ഈരടിയുടെ പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 50,001 രൂപയും പ്രശംസാപത്രവും ചടങ്ങില്‍ സമ്മാനിക്കുമെന്ന് സംഘാട സമിതി ചെയര്‍മാന്‍ എ.കെ.ഫൈസലും ജനറല്‍ കണ്‍വീനര്‍ നെല്ലറ ഷംസുദീനും പത്രക്കുറിപ്പില്‍ അറിയിച്ചു. ചടങ്ങില്‍ആസിഫ് കാപ്പാട്, എം.എ.ഗഫൂര്‍, സജില സലീം,,ഷിയാ ജാസ്മിന്‍,റാഫി കുന്നംകുളം, അന്‍സിഫ് ആതവനാട് തുടങ്ങിയ ഗായകസംഘം മൂസ എരഞ്ഞോളിയുടെ എക്കാലത്തെയും ഹിറ്റു പാട്ടുകള്‍ കോര്‍ത്ത് ഇണക്കി സംഗീതവിരുന്നൊരുക്കും.
തലശ്ശേരി എരഞ്ഞോളി സ്വദേശിയായ മൂസയുടെ മാപ്പിളപ്പാട്ടിലെ പ്രധാനഗുരു കോഴിക്കോട് എസ്.എം. കോയയാണ്. ശരത്ചന്ദ്ര എന്ന മറാഠെയുടെ കീഴില്‍ സംഗീതം പഠിച്ച മൂസ ഓരേ സമയം മാപ്പിളപ്പാട്ടും ലളിത ഗാനവും സുന്ദരമായി പാടി ജനമനസുകളില്‍ ഇടം തോടി .അന്തരിച്ച മാപ്പിളപ്പാട്ട് രചയിതാവ് പി ടി അബ്ദുറഹ്മാനിന്‍റെയും സംഗീത സംവിധായകന്‍ ചാന്ദ് പാഷയുടെയും കൂട്ട് കെട്ടില്‍ പിറവിയെടുത്ത ഒരു പിടി നല്ല ഗാനങ്ങള്‍ ആകാശവാണിയില്‍ പാടിയാണ് എരഞ്ഞോളി എന്ന ഗ്രാമത്തിന്‍റെ അപ്പുറത്തോക്ക് ഗായകന്‍ ശ്രദ്ധിക്കപ്പെട്ടത് .1972 ല്‍ ഇവരുടെ കൂട്ട് കെട്ടില്‍ പിറവിയെടുത്ത മിഅ് റാജ് രാവിലെ കാറ്റേ... എന്ന് തുടങ്ങുന്ന ഗാനം ആകാശവാണിയില്‍ പാടിയത് മുതല്‍ ഈ ഗായകനെ മാപ്പിളപ്പാട്ട് ആസ്വാദകര്‍ നെഞ്ചിലേറ്റി . ആയിരത്തലധികം പാട്ടുകള്‍ പാടി. പതിനായിരകണക്കിന് വേദികളിലത്തെിയ ഈ 76കാരന്‍ മാപ്പിളപ്പാട്ട് ഗായകരില്‍ ഗള്‍ഫില്‍ ഏറ്റവും കുടുതല്‍ ഗാനമേള നടത്തിയ റെക്കോഡിനുടമയാണ്.- 457 ഗാനമേളകള്‍.
കേരള ഫോക് ലോര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാനാണ് ഇപ്പോള്‍ . മൂസ എരഞ്ഞോളിക്കുള്ള പ്രവാസലോകത്തിന്‍റെ ആദരവ് ചടങ്ങിന്‍െറ ബ്രോഷര്‍ പ്രകാശനം നെല്ലറ ഷംസുദീന്‍ എ കെ ഫൈസലിന് നല്‍കി ദുബൈയില്‍ നിര്‍വഹിച്ചു.ദിലിപ് പൂവത്തില്‍,ബഷീര്‍ തിക്കോടി, യുനസ് തണല്‍, അസീസ് അജ്മാന്‍, ബഷീര്‍ ബെല്ളെ, മൊയ്തു കുറ്റിയാടി, അഷ്റഫ് കര്‍ള, ഷബീര്‍ ,നിസാം പാലുവായി, അസീസ് മണമ്മല്‍,സുബൈര്‍ വെള്ളിയോട്, ഷാഫി കരിപ്പൊടി, ഷംസുദ്ദീന്‍ കെ, ഷാഫി, സബീബ് എടരിക്കോട്,മഹറൂഫ് പരപ്പനങ്ങാടി, സത്താര്‍,മുനീര്‍ അബുബകര്‍, ഷംസീര്‍,തുടങ്ങിയവര്‍ പങ്കെടുത്തു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
