Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ക്വി​ട്ടോ​റി​യ...

ഇ​ക്വി​ട്ടോ​റി​യ ‘ഇ​ക്വി​നെ​ക്സ് മീ​റ്റ്’ ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
ഇ​ക്വി​ട്ടോ​റി​യ ‘ഇ​ക്വി​നെ​ക്സ് മീ​റ്റ്’ ശ്ര​ദ്ധേ​യ​മാ​യി
cancel
camera_alt

ഇ​ക്വി​ട്ടോ​റി​യ അം​ഗ​ങ്ങ​ൾ അ​ജ്മാ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​ന്‍ഡ്​ ഇ​ൻ​ഡ​സ്ട്രി വൈ​സ് ചെ​യ​ർ​മാ​ൻ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ സാ​ഖ​ർ അ​ൽ നു​ഐ​മി​ക്കൊ​പ്പം. റീ​ജ​ൻ​സി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹി​യു​ദ്ദീ​ൻ, ഇ​ക്വി​ട്ടോ​റി​യ ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് ഫോ​റം, സി.​ഇ.​ഒ ഷം​സു​ദ്ദീ​ൻ നെ​ല്ല​റ എ​ന്നി​വ​ർ സ​മീ​പം

ദു​ബൈ: ദു​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദ ​ബി​സ്കൂ​ൾ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ എ​ക്സി​ക്യു​ട്ടി​വ് എം.​ബി.​എ ആ​ദ്യ ബാ​ച്ചി​ലെ ബി​സി​ന​സു​കാ​ർ ചേ​ർ​ന്ന് രൂ​പ​വ​ത്​​ക​രി​ച്ച ക​ൺ​സോ​ർ​ട്യ​മാ​യ ‘ഇ​ക്വി​ട്ടോ​റി​യ ഗ്ലോ​ബ​ൽ’ സം​ഘ​ടി​പ്പി​ച്ച ‘ഇ​ക്വി​നെ​ക്സ് മീ​റ്റ്’ ശ്ര​ദ്ധേ​യ​മാ​യി. അ​ൽ ജ​ദ്ദാ​ഫി​ലെ മാ​രി​യ​റ്റ് ഹോ​ട്ട​ലി​ൽ ‘ലീ​ഡ​ർ​ഷി​പ് ആ​ൻ​ഡ് എ​ക്സ​ല​ൻ​സ്’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ ഒ​ത്തു​ചേ​ർ​ന്നു.

അ​ജ്മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്ട്രി വൈ​സ് ചെ​യ​ർ​മാ​ൻ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ സ​ഖ​ർ അ​ൽ നു​ഐ​മി ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ്യ​വ​സാ​യ രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച സം​രം​ഭ​ക​രെ ആ​ദ​രി​ക്കു​ന്ന​തി​നും, പു​തു​ത​ല​മു​റ​ക്ക് പ്ര​ചോ​ദ​ന​മാ​കു​ന്ന നേ​തൃ​മാ​തൃ​ക​ക​ൾ പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നും ഇ​ക്വി​ട്ടോ​റി​യ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ക്വി​ട്ടോ​റി​യ ഗ്ലോ​ബ​ൽ സി.​ഇ.​ഒ ഷം​സു​ദ്ദീ​ൻ നെ​ല്ല​റ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് ഫോ​റം ഗ്രൂ​പ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഇ​ക്വി​ട്ടോ​റി​യ അം​ഗ​ങ്ങ​ളു​ടെ വാ​ണി​ജ്യ വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച പ്ര​ത്യേ​ക മാ​ഗ​സി​ൻ അ​രീ​സ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ സോ​ഹ​ൻ റോ​യ് പ്ര​കാ​ശ​നം ചെ​യ്തു. കൂ​ട്ടാ​യ്മ​യു​ടെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ന്‍റെ ലോ​ഞ്ചി​ങ്​ എ​ഫ്.​എം.​സി ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ.​കെ.​പി. ഹു​സൈ​ൻ നി​ർ​വ​ഹി​ച്ചു. റീ​ജ​ൻ​സി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹി​യു​ദ്ദീ​ൻ, ഐ.​ഡി ഫ്ര​ഷ് സ്ഥാ​പ​ക​ൻ പി.​സി. മു​സ്ത​ഫ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

2023ൽ ​ടി.​ബി.​ഐ​യു​ടെ ആ​ദ്യ ബാ​ച്ച് ന​ട​ത്തി​യ ആ​ഫ്രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ബോ​ട്സ്വാ​ന​യി​ൽ വെ​ച്ചാ​ണ് ഇ​ക്വി​ട്ടോ​റി​യ എ​ന്ന ആ​ശ​യ​ത്തി​ന് രൂ​പം ന​ൽ​കി​യ​ത്. അ​ക്കാ​ദ​മി​ക് ഡീ​നും പ്ര​മു​ഖ സം​രം​ഭ​ക മെ​ന്‍റ​റു​മാ​യ ഫൈ​സ​ൽ സെ​യ്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഈ ​കൂ​ട്ടാ​യ്മ, ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ യു.​എ.​ഇ​ക്ക് പു​റ​മേ, ജി.​സി.​സി​യി​ലും ആ​ഫ്രി​ക്ക​യി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. എ.​ബി.​സി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് മ​ദ​നി, എ.​എ.​കെ. മു​സ്ത​ഫ, ഐ.​പി.​എ ചെ​യ​ർ​മാ​ൻ റി​യാ​സ് കി​ൽ​ട്ട​ൻ, ഷം​സു​ദ്ദീ​ൻ ഫൈ​ൻ ടൂ​ൾ​സ്, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര, കെ.​വി. ഷം​സു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Equatoria's 'Equinex Meet' draws attention
Next Story