ഇ.പി.എൽ സീസൺ ഇലവൻ വാരിയേഴ്സ് ജേതാക്കൾ
text_fieldsഇലവൻ സ്റ്റാർ പടന്ന സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻറിൽ ജേതാക്കളായ ഇലവൻ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബിന് പ്രസിഡൻറ് പി.പി. റഫീഖ് ട്രോഫി സമ്മാനിക്കുന്നു
അജ്മാൻ: ഇലവൻ സ്റ്റാർ പടന്ന യു.എ.ഇ കമ്മിറ്റി അജ്മാനിൽ സംഘടിപ്പിച്ച ഇ.പി.എൽ സീസൺ-7 ക്രിക്കറ്റ് ടൂർണമെൻറിൽ ഇലവൻ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ഫൈനലിൽ സിയാന അബോൺ ക്ലബിനെ 12 റൺസിനാണ് പരാജയപ്പെടുത്തിയത്. ചടങ്ങിൽ സാജിദ് ഇക്ബാൽ മുഖ്യാതിഥിയായിരുന്നു. വിജയികൾക്കുള്ള ട്രോഫി ഇലവൻ സ്റ്റാർ യു.എ.ഇ പ്രസിഡന്റ് പി.പി. റഫീഖും റണ്ണേഴ്സ്അപ്പിനുള്ള ട്രോഫി ഇ.പി.എൽ ചെയർമാൻ പി.വി.
മൻസൂറലിയും സമ്മാനിച്ചു. 10,000 ദിർഹം പ്രൈസ് മണി ടി.പി. ഷറഫുദ്ദീൻ, എം.കെ. നൂറുദ്ദീൻ എന്നിവർ ചേർന്ന് കൈമാറി. ചടങ്ങിൽ ഫൈസൽ ബിൻ ഉബൈദ്, എ.ബി. മുഹമ്മദ്, പി.വി. ആഷിഖ് എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി വി. അഹമ്മദലി സ്വാഗതവും ട്രഷറർ എം.കെ. ഇർഫാൻ നന്ദിയും പറഞ്ഞു.

