Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപരിസ്ഥിതി സംരക്ഷണം:...

പരിസ്ഥിതി സംരക്ഷണം: റാക് ഇ.പി.ഡി.എ-ഇ.ഇ.ജി സഹകരണം

text_fields
bookmark_border
പരിസ്ഥിതി സംരക്ഷണം: റാക് ഇ.പി.ഡി.എ-ഇ.ഇ.ജി സഹകരണം
cancel

റാസല്‍ഖൈമ: പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ശക്തിപ്പെടുത്തുന്നതിന് റാക് പരിസ്ഥിതി വികസന അതോറിറ്റിയും (റാക് ഇ.പി.ഡി.എ) എമിറേറ്റ്സ് എന്‍വയര്‍മെന്‍റ് ഗ്രൂപ്പും (ഇ.ഇ.ജി) സഹകരണ കരാറില്‍ ഒപ്പുവെച്ചു. ഭൗമ ദിന പരിപാടികളോടനുബന്ധിച്ച് ഒപ്പുവെച്ച കരാര്‍ വ്യവസ്ഥകളില്‍ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുമാണ് ഊന്നല്‍. കരാറിന്‍റെ ഭാഗമായി ഖോര്‍ അല്‍മുജൈമി സംരക്ഷിത മേഖലയില്‍ വിപുലരീതിയില്‍ വൃക്ഷതൈകള്‍ നട്ടു. 220 സന്നദ്ധ സേവകരുടെ പങ്കാളിത്തത്തോടെ 1000 കണ്ടല്‍ തൈകളാണ് ഈ മേഖലയില്‍ നട്ടുപിടിപ്പിച്ചത്.

സമുദ്രതീര പരിസ്ഥിതിയുടെ സ്ഥിരത നിലനിര്‍ത്തുന്നതിനും ജീവജാല വൈവിധ്യം വര്‍ധിപ്പിക്കുന്നതിനും കണ്ടല്‍ വനങ്ങള്‍ നിര്‍ണായ പങ്ക് വഹിക്കും.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതിനും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പദ്ധതി സഹായിക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സംയുക്തമായി പങ്കെടുക്കുന്നത് സമൂഹിക ഉത്തരവാദിത്തം ഉയര്‍ത്തികാട്ടുന്നതാണ്. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കേണ്ടത് സമൂഹത്തിന്‍റെ കൂട്ടായ ഉത്തരവാദിത്തമാണ്. ഭൗമ ദിനത്തിന്‍റെ ഭാഗമായി ആരംഭിച്ച കൂട്ടായ്മ രാജ്യത്തിന്‍റെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും ഭാവി തലമുറകള്‍ക്ക് ആരോഗ്യകരമായ പരിസ്ഥിതി അന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള നിര്‍ണായകമായ സംരംഭമാണ്. ഭാവിയില്‍ കൂടുതല്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, വൃക്ഷത്തൈ നടീല്‍, പരിസ്ഥിതി വിദ്യാഭ്യാസ പരിപാടികള്‍ തുടങ്ങിയവ നടത്തുമെന്നും സംഘാടകര്‍ വ്യക്തമാക്കി.

ഇരു വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Environmental Protection: RAK EPDA-EEG Collaboration
Next Story