പരിസ്ഥിതി സംരക്ഷണം: ഹോട്ട്പാക്കിന് അന്താരാഷ്ട്ര പുരസ്കാരം
text_fieldsഇകോവാഡിസ് ഗോള്‍ഡ് മെഡല്‍ പുരസ്കാരവുമായി ഹോട്ട്പാക് മാനേജ്മെന്റ് പ്രതിനിധികൾ
ദുബൈ: പാക്കേജിങ് രംഗത്തെ പ്രമുഖരായ ഹോട്ട്പാക്കിന് പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക പ്രതിബദ്ധതക്കുമുള്ള അന്താരാഷ്ട്ര ഇകോവാഡിസ് ഗോള്‍ഡ് മെഡല്‍ പുരസ്കാരം. കമ്പനിയുടെ സുസ്ഥിരത നയങ്ങളും സാമൂഹിക, ധാർമിക ഉത്തരവാദിത്തങ്ങളിലൂന്നിയ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അംഗീകാരം. ഇക്കോവാഡിസ് റേറ്റിങ്ങില്‍ ഉള്‍പ്പെട്ട ഒന്നര ലക്ഷം കമ്പനികളില്‍ ഏറ്റവും മികച്ച ആദ്യ അഞ്ച് ശതമാനത്തിലാണ് ഹോട്ട്പാക്ക് ഉൾപ്പെട്ടത്. ആഗോളതലത്തില്‍ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്തവും സുസ്ഥിരത നയങ്ങളും വിലയിരുത്തുന്ന ഏറ്റവും വിശ്വസനീയമായ ഏജന്‍സിയാണ് ഇക്കോവാഡിസ്.
പരിസ്ഥിതി സംരക്ഷണം, തൊഴില്‍-മനുഷ്യാവകാശ സംരക്ഷണം, ധാർമികത, സുസ്ഥിരത എന്നിങ്ങനെ ഇക്കോവാഡിസിന്റെ നാല് സുപ്രധാന മാനദണ്ഡങ്ങള്‍ പ്രകാരം ഹോട്ട്പാക്കിന് നൂറില്‍ 80 ശതമാനം പോയന്റ് നേടാനായി. പെര്‍സെന്റയില്‍ സ്കോറിങ് 97 ശതമാനമാണ്.
ഈ നേട്ടം ഹോട്ട്പാക്കിനെ സംബന്ധിച്ച് ഏറെ അഭിമാനകരമാണെന്ന് ഗ്രൂപ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ പി.ബി അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. കമ്പനിയുടെ മുഴുവൻ പ്രവര്‍ത്തനങ്ങളില്‍ സുസ്ഥിരത നയങ്ങൾ സമന്വയിപ്പിച്ചിട്ടുണ്ട്. മാലിന്യങ്ങളുടെ പുറംതള്ളല്‍ കുറക്കുന്നത് മുതല്‍ ഊര്‍ജ പുനരുല്പാദനം, തൊഴില്‍ അവകാശ സംരക്ഷണത്തിലുള്ള മുന്നേറ്റം, ധാർമികത ഉറപ്പാക്കുന്ന ഭരണസംവിധാനം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

