Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒരു ചെടിയെങ്കിലും...

ഒരു ചെടിയെങ്കിലും നടുക, ഒരുപാട്​ നൻമ വിളയിക്കുക

text_fields
bookmark_border
ഒരു ചെടിയെങ്കിലും നടുക, ഒരുപാട്​ നൻമ വിളയിക്കുക
cancel

ദുബൈ: ലോകാവസാനമായെന്നറിഞ്ഞാലും ചെടികൾ നട്ടുവളർത്തുക എന്ന്​ പഠിപ്പിച്ചിട്ടുണ്ട്​ മുഹമ്മദ്​ നബി. ദൈവ പ്രീതികാംക്ഷിച്ച്​ ആരാധനകളിൽ മുഴുകുകയും സഹജീവികളോടു കരുണപുലർത്തുകയും ചെയ്യുന്നതു പോലെ റമദാനിൽ ശ്രദ്ധപുലർത്തേണ്ടതും ജീവിതത്തിൽ പാലിക്കേണ്ടതുമാണ്​ പരിസ്​ഥിതിക്ക്​ ദോഷം സൃഷ്​ടിക്കാതെയുള്ള ജീവിതവും. ഇൗ വർഷത്തെ പരിസ്​ഥിതി ദിനം റമദാനിൽ വന്നെത്തിയത്​ പ്രകൃതിയോടുള്ള സ്​നേഹം വർധിപ്പിക്കാനുള്ള അവസരമായി ഒാരോ മനുഷ്യർക്കും സ്വീകരിക്കാവുന്നതാണ്​. ഒരു ചെടിയെങ്കിലും നട്ടുപരിപാലിക്കാൻ ഒാരോരുത്തരും തയ്യാറാവണം. അൽപം ശ്രദ്ധപുലർത്തിയാൽ ലളിതമായും ഭൂമിക്ക്​ ഏറെ ഗുണകരവുമായ ഒ​േട്ടറെ പരിസ്​ഥിതി സൗഹാർദ പ്രവർത്തനങ്ങൾ നടത്താൻ നമുക്ക്​ കഴിയും. 

1. വെള്ളവും വൈദ്യുതിയും പാഴാക്കാതിരിക്കുക: വീടുകളിലും ഒാഫീസുകളിലും അനാവശ്യമായി ഒരു വിളക്കു പോലും കത്തിക്കിടക്കുന്നില്ല എന്ന്​ ഒാരോ വ്യക്​തിയും ഉറപ്പാക്കുക. വീട്ടിൽ നിന്നും ജോലി സ്​ഥലത്തു നിന്ന​​​ും ഇറങ്ങും മുൻപ്​ ഇതിനായി രണ്ടു മിനിറ്റ്​ വിന​ിയോഗിക്കുക. പള്ളികളിലും വീട്ടിലും ജല ഉപയോഗം കർശനമായി നിയന്ത്രിക്കുക

2 പ്ലാസ്​റ്റിക്​ മാലിന്യം തടയുക: ഒരു ചെറു കുപ്പി പാൽ വാങ്ങിയാൽ പോലും ​േ​​ഗ്രാസറികളും സൂപ്പർ മാർക്കറ്റുകളും പ്ലാസ്​റ്റിക്​ കവറിലിട്ടാണ്​ നൽകുക. ശരാശരി പത്തു കവറുക​െളങ്കിലും ഒരു ദിവസം വീടുകളിലെത്തുന്നു. പിറ്റേ ദിവസം ചവറ്റുകൊട്ടയിലേക്കും. ഭൂമിയിൽ ലയിച്ചു ചേരാത്ത മാലിന്യമാണ്​ പ്ലാസ്​റ്റിക്​. മനുഷ്യർക്കും കരയിലും കടലിലും ജീവിക്കുന്ന ജീവജാലങ്ങൾക്കും ഒ​േട്ടറെ​ പ്രയാസങ്ങളാണ്​ പ്ലാസ്​റ്റിക്​ മാലിന്യം വരുത്തിവെക്കുന്നത്​. ഷോപ്പിങിനിറങ്ങു​േമ്പാൾ ഒരു തുണി സഞ്ചി, അല്ലെങ്കിൽ നിലവാരമുള്ള, വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്​റ്റിക്​ സഞ്ചി കരുതുക. കടക്കാരൻ നൽകുന്ന പ്ലാസ്​റ്റിക്​ കീശ നിരസിക്കുക. 

3 വാഹനങ്ങൾ പരിസ്​ഥിതിക്ക്​ വരുത്തിവെക്കുന്ന മാലിന്യത്തി​​​െൻറ തോത്​ അപകടകമാം വിധം വർധിച്ചിരിക്കയാണ്​. കാലാവസ്​ഥയും ആരോഗ്യവും അനുകൂലമെങ്കിൽ ചെറുദൂരങ്ങളിലേക്ക്​ വാഹനമൊഴിവാക്കി നടക്കുക. നാലും ഏഴും പേർക്ക്​ ഇരിക്കാവുന്ന കാറിൽ ഒരാൾ ഒറ്റക്ക്​ ഒാടിച്ചു പോകുന്ന ശീലം മാറ്റുക. കഴിയുന്ന പൊതുവാഹനങ്ങൾ ഉപയോഗിക്കുക. ഒാർക്കുക, ഇൗ ഭൂമി നമ്മുടേതാണ്​, പക്ഷെ നമ്മൾ മാത്രമല്ല ഇതിനവകാശികൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsEnvironmental Day
News Summary - environmental day-uae-gulf news
Next Story