ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യം
text_fieldsആതിഫ് അസ്ലമിന്റെ സംഗീതനിശ
ദുബൈ: നഗരത്തിലെ പ്രധാന വിനോദ കേന്ദ്രങ്ങളിൽ ഒന്നായ ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി. സീസൺ അവസാനിക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം. ഏപ്രിൽ 28 തിങ്കളാഴ്ച മുതൽ സീസൺ അവസാനിക്കുന്ന മേയ് 11 വരെ ഈ ഓഫർ ലഭ്യമാകും. നേരത്തെ മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾ, 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരൻമാർ, നിശ്ചയദാർഢ്യ വിഭാഗങ്ങൾ എന്നിവർക്കായിരുന്നു പ്രവേശനം സൗജന്യം.
കൂടുതൽ കുടുംബങ്ങളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച എക്സ് അക്കൗണ്ടിലൂടെ ഗ്ലോബൽ വില്ലേജ് പുതിയ ഓഫർ പ്രഖ്യാപിച്ചത്. പുതിയ സീസണിൽ കൂടുതൽ ആകർഷകമായ സാംസ്കാരിക, വിനോദ പരിപാടികളാണ് ഗ്ലോബൽ വില്ലേജ് അവതരിപ്പിച്ചത്. ഫ്രഡി മെർക്കുറി ഉൾപ്പെടെ ലോക പ്രശസ്തരായ കലാകാരൻമാർക്ക് ആദരമർപ്പിച്ചുകൊണ്ട് എല്ലാ ബുധനാഴ്ചകളിലും പ്രത്യേക പരിപാടികളും അരങ്ങേറുന്നുണ്ട്. പാകിസ്താനി സംഗീതജ്ഞൻ ആതിഫ് അസ്ലം ഉൾപ്പെടെയുള്ളവരുടെ സംഗീത നിശകൾ സന്ദർശകർക്ക് പുതിയ അനുഭവം സമ്മാനിക്കുന്നതായിരുന്നു. 29ാം സീസൺ വേനലവധിക്കായി മേയ് 11ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

