വലിയ വാഹനങ്ങൾക്ക് പ്രവേശന വിലക്ക്
text_fieldsഅബൂദബി: യു.എ.ഇ ദേശീയ ദിനാഘോഷങ്ങള്‍ നടക്കുന്ന ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിൽ അബൂദബി, അല്‍ഐന്‍, സായിദ് സിറ്റി എന്നിവിടങ്ങളില്‍ ട്രക്കുകളും വലിയ വാഹനങ്ങളും പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. ദേശീയ ദിനാഘോഷ വേളയില്‍ ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമാണ് നടപടി.
വെള്ളിയാഴ്ചകളിലെ ട്രക്ക് നീക്ക നിയന്ത്രണവും അധികൃതര്‍ പരിഷ്കരിച്ചിട്ടുണ്ട്. ഡിസംബര്‍ ആറ് മുതലുള്ള വെള്ളിയാഴ്ചകളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നു വരെയുള്ള തിരക്കേറിയ സമയങ്ങളിലാണ് ട്രക്കുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും നിയന്ത്രണം. മറ്റ് ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളിലെ നിയന്ത്രണം പഴയതുപോലെ തുടരുകയും ചെയ്യും.

