സംരംഭക പ്രചോദന സദസ്സ് ഇന്ന് സമാപിക്കും
text_fieldsദുബൈ: നൂറു ദിവസത്തെ സൗജന്യ ഓൺലൈൻ സംരംഭക പ്രചോദന സദസ്സായ ‘7am ബിസിനസ് ക്ലബ്’ തിങ്കളാഴ്ച സമാപിക്കും. പ്രവാസി മലയാളിയും ബിസിനസ് ലീഡർഷിപ് കോച്ചുമായ ഫൈസൽ റഹ്മാന്റെ നേതൃത്വത്തിലാണ് സൗജന്യ വേദി സംഘടിപ്പിച്ചത്. സംരംഭക മേഖലയിൽ അഭിരുചിയുള്ള മലയാളികളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ജനുവരി ഒന്നു മുതലാണ് പരിപാടി ആരംഭിച്ചത്. ഇതിനകം നിരവധി പ്രമുഖരാണ് അനുഭവങ്ങൾ പങ്കുവെച്ചത്. 100ാം ദിവസമായ തിങ്കളാഴ്ച മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് സംസാരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

