യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ എന്റർപ്രണർഷിപ് മേക്കേഴ്സ് ഫോറം
text_fieldsദുബൈയിൽ നടന്ന എന്റർപ്രണർഷിപ് മേക്കേഴ്സ് ഫോറത്തിൽനിന്ന്
ദുബൈ: യുവജനങ്ങളുടെ സംരംഭകത്വ ശേഷിയെ സമൂഹ വളർച്ചക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദുബൈയിൽ എന്റർപ്രണർഷിപ് മേക്കേഴ്സ് ഫോറം സംഘടിപ്പിച്ചു. ‘ഹാർഡ് ഇൻ ഹാർഡ്’ എന്ന പേരിലുള്ള ഈ സംരംഭം ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആണ് സംഘടിപ്പിച്ചത്. അൽ ഖവാനീജ് മജ്ലിസിൽ നടന്ന ഉന്നതതല സമ്മേളനത്തിൽ പ്രമുഖ ഇമാറാത്തി സംരംഭകരും വിവിധ സർക്കാർ വകുപ്പുകളിലെ പ്രതിനിധികളും, യുവ കണ്ടന്റ് ക്രിയേറ്റർമാരും പങ്കെടുത്തു.
ജി.ഡി.ആർ.എഫ്.എ ഇത്തരം സംരംഭം സംഘടിപ്പിക്കുന്നത് മൂന്നാം തവണയാണ്. സംരംഭകത്വത്തിന് സർക്കാർ പിന്തുണയുടെ പ്രാധാന്യവും സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തത്തിലൂടെ സംരംഭങ്ങൾ എങ്ങനെ വളർത്താം എന്നതാണ് ഫോറത്തിലെ പ്രധാന ചർച്ചവിഷയങ്ങൾ. സംരംഭകത്വ കാര്യങ്ങൾക്കായുള്ള മന്ത്രി അലിയ അബ്ദുല്ല അൽ മസ്രൂയി, ദുബൈ സാമൂഹിക വികസന അതോറിറ്റി ഡയറക്ടർ ജനറൽ ഹസ്സാ ബിൻത് ഈസ ബുഹുമൈദ്, ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മരി തുടങ്ങിയവർ മുഖ്യ അതിഥികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

