മാതൃകാ എന്‍ട്രന്‍സ് പരീക്ഷയുമായി റെയ്‌സ്
text_fieldsദുബൈ: എൻട്രൻസ് പരീക്ഷയെന്ന കടമ്പ കടക്കാനാകുമോയെന്ന ആശങ്കയുമായി കഴിയുന്നവർക്ക് ആശ്വാസവുമായി െമഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനരംഗത്തെ പ്രമുഖ സ്ഥാപനമായ റെയ്‌സ് എന്‍ട്രന്‍സ് കോച്ചിംങ്ങ് സെൻറര്‍ ഇക്കുറിയും എജു കഫേയിലെത്തും. മൂന്നാം തവണയാണ് റെയ്‌സ് ഗൾഫ് മാധ്യമം എജുകഫേയിൽ പങ്കാളിയാവുന്നത്. റെയ്‌സ് നടത്തുന്ന മാതൃകാ പ്രവേശന പരീക്ഷയിലൂടെ കുട്ടികളുടെ അഭിരുചി മനസിലാക്കാമെന്നതിനാൽ വൻ പങ്കാളിത്തമാണ് ഉണ്ടാകാറ്. പ്ലസ് വൺ, പ്ലസ് ടു കുട്ടികൾക്കായി നടത്തുന്ന മാതൃകാ പരീക്ഷയിൽ ഒന്നാമതെത്തുന്നയാൾക്ക് സ്വർണമെഡലാണ് സമ്മാനം. മറ്റ് വിജയികൾക്ക് പ്രോൽസാഹന സമ്മാനങ്ങളും ലഭിക്കും. ഇത്തവണ എജുകഫേയിൽ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്‌വണ്ണിന് റെയ്‌സ് പബ്ലിക്ക് സ്‌ക്കൂളിലേക്കും െഎ.െഎ.ടി/എ.െഎ.െഎ.എം.എസ്/ഹോളിഡേ/മോർണിങ് എന്നീ ബാച്ചുകളിലേക്കുമുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷ നടത്തും. മികച്ച വിജയം നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും. താൽപര്യമുള്ളവർ പേര്, പഠിക്കുന്ന സ്കൂൾ, മൊബൈൽ നമ്പർ എന്നിവ സഹിതം 0502505698 എന്ന നമ്പറിൽ വാട്സ്ആപ് വഴി രജിസ്റ്റർ ചെയ്യണം. ജനുവരി 13ന് ഇന്ത്യന്‍ അക്കാദമി, മുഹസിന, ദുബൈയിൽ രാവിലെ 10 മണി മുതല്‍ ഒരു മണി വരെ ആയിരിക്കും പരീക്ഷ.
ഒബ്ജക്ടീവ് മാതൃകയിലുളള പരീക്ഷയ്ക്ക് 10-ാം ക്ലാസിലെ സയന്‍സ്, മാത്‌സ് വിഷയങ്ങളില്‍ നിന്നും, ജനറല്‍ സയന്‍സ്, റീസണിംഗ് എബിലിറ്റി എന്നിവയില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകും. രക്ഷകര്‍ത്താക്കളുടെ എന്‍ട്രന്‍സ് സംബന്ധമായ സംശയങ്ങൾ പരിഹരിക്കുന്നതിനായി റെയ്സിെൻറ സാരഥികളായ അഫ്‌സല്‍ കെ.എം., രാജേഷ് എന്‍.എം., ദിലീപ്.യു, മുഹമ്മദ് നസീര്‍ ഡി.എം. എന്നിവരുടെ സജീവ സാന്നിദ്ധ്യം എജുകഫേയിൽ ഉണ്ടായിരിക്കും. www.madhyamam.com, www.click4m.com എന്നീ വെബ്സൈറ്റുകളിലൊന്നിൽ രജിസ്റ്റർ ചെയ്യുക വഴി എജുകഫേയിൽ പെങ്കടുക്കാം.
മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ 2005 ഏപ്രിലിലാണ് റെയ്‌സ് കേരളത്തില്‍ കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയത്. ആരംഭിച്ച വര്‍ഷം തന്നെ അഖിലേന്ത്യ എന്‍ട്രന്‍സ് പരീക്ഷയില്‍ 12-ാം റാങ്ക് നേടാന്‍ റെയ്‌സിനു സാധിച്ചു. പതിനൊന്ന് വര്‍ഷം കൊണ്ട് കേരളത്തിലെ എന്‍ട്രന്‍സ് രംഗത്ത് രണ്ടാം സ്ഥാനത്തും, പഠിക്കുന്ന കുട്ടികളുടേയും കോഴ്സുകളിൽ പ്രവേശനം നേടുന്ന കുട്ടികളുടേയും അനുപാതത്തില്‍ ഒന്നാം സ്ഥാനത്തും എത്താന്‍ റെയ്‌സിന് കഴിഞ്ഞു.
മുന്‍ വര്‍ഷങ്ങളിലെ കേരള എന്‍ട്രന്‍സുകളില്‍ മൂന്നാം റാങ്ക്, നാലാം റാങ്ക്, ആറാം റാങ്ക്, ഏഴാം റാങ്ക് എ.എഫ്.എം.സി. പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാം റാങ്ക് തുടങ്ങിയവ റേയ്സിലെ കുട്ടികൾ നേടി. 2017 ജെ.ഇ.ഇ (അഡ്വാൻസ്) പരീക്ഷയില്‍ നാലാം റാങ്ക് നേടി. കേരള എൻട്രൻസ് പരീക്ഷയില്‍ ഒന്നാം റാങ്കും ആദ്യ ശ്രമത്തില്‍ തന്നെ നേടിയ ഷാഫീല്‍ മാഹീന്‍ റെയ്‌സ് പബ്ലിക് സ്കൂളിെൻറ വിദ്യാര്‍ത്ഥിയാണ്. െഎ.െഎ.ടി., എ.െഎ.െഎ.എം.എസ്, എ.എഫ്.എം.സി. തുടങ്ങി ഇന്ത്യയിലെ പരമോന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്ക് പ്രവേശനം നേടിക്കൊടുക്കാന്‍ റെയ്‌സിനു കഴിഞ്ഞു.
എന്‍ട്രന്‍സ് പരിശീലനത്തിൽ 20 വര്‍ഷത്തിലേറെ പരിചയ സമ്പത്തും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്‌സ് വിഷയങ്ങളില്‍ പ്രഗല്‍ഭരുമായവരാണ് റെയ്സിെൻറ സാരഥികള്‍.
പ്രൊഫഷണല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരു കുടക്കീഴില്‍ ഹയര്‍സെക്കൻററി കോഴ്‌സും എന്‍ട്രന്‍സ് പരിശീലനവും ലഭ്യമാക്കുക എ ലക്ഷ്യത്തോടെ 2013 ല്‍ റെയ്‌സ് പബ്ലിക്ക് സ്‌ക്കൂള്‍ എന്ന പേരില്‍ സ്വന്തമായി സ്‌ക്കൂള്‍ സ്ഥാപിച്ചു.
സ്‌ക്കൂള്‍ സമയം രാവിലെ എട്ട് മുതല്‍ നാല് വരെ നീണ്ടുനില്‍ക്കുന്നതിനാല്‍ കൂടുതല്‍ സമയം ലഭിക്കുമെന്നതും അത് കൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടും ചിട്ടയോടും കൂടിയുള്ള എന്‍ട്രന്‍സ് പരിശീലനം കുട്ടികള്‍ക്ക് ലഭിക്കുമെന്നതാണ് റെയ്‌സ് പബ്ലിക്ക് സ്‌ക്കൂളിനെ വേറിട്ട് നിര്‍ത്തുന്നത്. നാല് സെൻററുകളും, ആൺകുട്ടികള്‍ക്കും പെൺകുട്ടികള്‍ക്കും പ്രത്യേകമായി പതിനാലോളം ഹോസ്റ്റലുകളും, റെയ്‌സ് പബ്ലിക്ക് സ്‌ക്കൂളും ഉള്‍പ്പെടുന്ന വലിയ പ്രസ്ഥാനമായി റെയ്‌സ് മാറിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
