ഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
text_fieldsഅൽഐൻ ഒയാസിസ് ഇന്റർനാഷനൽ സ്കൂളിലെ ചിത്രകല പ്രദർശനം
അൽഐൻ: അൽഐൻ ഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ പുതിയ അധ്യായന വർഷത്തിലെ ആദ്യദിനം വിദ്യാർഥികളെ സ്വീകരിക്കാൻ പ്രവേശനോത്സവം സംഘടിപ്പിച്ചു. ബലൂണുകളും മറ്റു തോരണങ്ങളും കവാടവും ക്ലാസ് മുറികളും അലങ്കരിച്ചിരുന്നു. പ്രവേശനോത്സവത്തോടൊപ്പം ലോക കലാദിനവും ആഘോഷിച്ചു. കുട്ടികളിൽ ലളിതകലയെക്കുറിച്ചുളള അവബോധം പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ സ്കൂൾ അങ്കണത്തിൽ എഴുപതോളം ചിത്രങ്ങളടങ്ങുന്ന ചിത്രകല പ്രദർശനവും സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സി.കെ മനാഫ്, അക്കാദമിക് കോഓഡിനേറ്റർ സ്മിത വിമൽ എന്നിവർ ചേർന്ന് ചിത്രകല പ്രദർശനം ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

