Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമരുന്ന്​ ലഭ്യത...

മരുന്ന്​ ലഭ്യത ഉറപ്പുവരുത്തൽ; സംഭരണ കേന്ദ്രങ്ങളിൽ പരിശോധന

text_fields
bookmark_border
മരുന്ന്​ ലഭ്യത ഉറപ്പുവരുത്തൽ; സംഭരണ കേന്ദ്രങ്ങളിൽ പരിശോധന
cancel

ദുബൈ: രാജ്യത്തെ പ്രാദേശിക വിപണികളിൽ മരുന്നുകളുടെ സുഗമമായ വിതരണം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി രാജ്യത്തെ പ്രധാന മെഡിക്കൽ വെയർഹൗസുകളിലുടനീളം പരിശോധന നടത്തി എമിറേറ്റ്​സ്​ ഡ്രഗ്​ എസ്റ്റാബ്ലിഷ്​മെന്‍റ് (ഇ.ഡി.ഇ)​.

ഈ വർഷം ഇതുവരെ നടത്തിയത്​ 568 പരിശോധനകളാണ്​. മാർച്ചിൽ ഇതുവരെ നടന്ന 86 പരിശോധനകളും ഇതിൽ ഉൾപ്പെടും. അവശ്യ മരുന്നുകളുടെ സുരക്ഷ ശക്​തിപ്പെടുത്തുന്നതിനും വിപണികളുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിനും സുസ്ഥിരമായ ലഭ്യത നിലനിർത്തുന്നതിനും നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ്​ പരിശോധനയെന്ന്​ ഇ.ഡി.ഇ പ്രസ്താവനയിൽ അറിയിച്ചു.

ഔഷധ നിർമാണ മേഖലയെ നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമ ചട്ടക്കൂട്​ വികസിപ്പിക്കാനുള്ള കൃത്യമായ കാഴ്ചപ്പാടുകളും​ ഇ.ഡി.ഇ രൂപപ്പെടുത്തിയിട്ടുണ്ട്​. മരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം ഔഷധ സംഭരണ കേന്ദ്രങ്ങൾ രാജ്യത്തെ നിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തുകയുമാണ്​ പരിശോധനയുടെ ലക്ഷ്യം. കൂടാതെ ഔഷധ മേഖലകളിലുടനീളം മികച്ച രീതികൾ അവലംബിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രണപരമായ കാര്യക്ഷമത ​മെച്ച​പ്പെടുത്താനും പരിശോധന സഹായകമായി.

രാജ്യത്തുടനീളം ​മെഡിക്കൽ ഷിപ്പ്​മെന്‍റുകളുടെ നീക്കം സുഗമമാക്കുന്നതിനും മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായുള്ള കർശനമായ ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പാലിച്ചാണോ അംഗീകൃത വെയർ​ഹൗസുകളിൽ മരുന്നുകൾ സൂക്ഷിപ്പ്​ എന്നും പരിശോധനയിൽ ഉറപ്പുവരുത്തിയതായി ഇ.ഡി.ഇ വ്യക്​തമാക്കി. ദീർഘകാല ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന വിധത്തിലാണ്​ മരുന്നുകളുടെ സംഭരണ​മെന്നാണ്​ വിപണികളിൽ നിന്നുള്ള ഡാറ്റകൾ സൂചിപ്പിക്കുന്നതെന്ന്​ ഇ.ഡി.ഇ ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ കാബി പറഞ്ഞു. ബന്ധപ്പെട്ട പ്രാദേശിക അതോറിറ്റികളുമായി ചേർന്ന്​ ദൈനം ദിന മരുന്ന്​ വിതരണ രംഗത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ ഇടപെടലുകൾ യഥാസമയം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicinesinspectionavailabilitystorage center
News Summary - Ensuring availability of medicines; Inspection at storage centers
Next Story