Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആസ്വദിക്കാം ഷാർജയിലെ...

ആസ്വദിക്കാം ഷാർജയിലെ വേനൽകാലം

text_fields
bookmark_border
ആസ്വദിക്കാം ഷാർജയിലെ വേനൽകാലം
cancel

യു.എ.ഇയിൽ വേനൽചൂട് പാരമ്യതയിലാണ്. കഴിഞ്ഞ ദിവസം എൽഐനിൽ 50ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി. താപനില കൂടിയതോടെ യാത്രകളും വിനോദങ്ങളും മാറ്റിവച്ചിരിക്കുകയാണ് ഒട്ടുമിക്കപേരും. എന്നാൽ വേനൽകാലത്തെ പേടിച്ച് വിനോദങ്ങൾ മാറ്റിവെക്കേണ്ടതില്ലെന്ന് പറയുകയാണ് ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. കുട്ടികൾക്കായി ശിൽപശാലകളും വിനോദപരിപാടികളും പ്രത്യേക ഓഫറുകളുമടക്കം നിരവധി വിശേഷങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഈ വേനൽക്കാലത്ത് കുടുംബസമേതം പരീക്ഷിച്ചുനോക്കാവുന്ന ഷാർജയിലെ ആറ് വിനോദവിശേഷങ്ങൾ പരിചയപ്പെടാം:

അൽ മുൻതസ പാർക്ക്

മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നിരവധി റൈഡുകളും വിനോദങ്ങളുമടങ്ങുന്ന തീം പാർക്കാണ് അൽ മുൻതസ. വേനൽക്കാലത്ത് കുട്ടികൾക്കായി പ്രത്യേക ഫോം സെഷനുകളും ശിൽപശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ചകളിൽ 'ലേഡീസ് ഡേ'യായി ആചരിച്ച്, സ്ത്രീകൾക്ക് മാത്രം പ്രവേശനമനുവദിക്കുന്ന പാർക്കിൽ പ്രത്യേക സംഗീതപരിപാടികളും ഡിജെയും ഒരുക്കുന്നുണ്ട്. വേനൽകാലത്തിന് അവസാനമാകുന്ന സെപ്റ്റംബർ വരെ ഈ പരിപാടികളുണ്ടാവും.

മെലീഹ ആർക്കിയോളജി സെന്‍റർ

അറിവും വിനോദവും ഒരുപോലെ സമ്മേളിപ്പിക്കുന്ന പ്രത്യേക ശിൽപശാലകളാണ് മെലീഹ ആർക്കിയോളജി സെന്‍ററിലെ വിശേഷങ്ങളിലൊന്ന്. പ്രദേശത്തിന്‍റെ ചരിത്രത്തെയും നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്നവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളെക്കുറിച്ചും മനസ്സിലാക്കാവുന്ന സെഷനുകൾ ഇതിന്‍റെ ഭാഗമായുണ്ട്. ചരിത്രശേഷിപ്പുകൾ പ്രദർശിപ്പിച്ച മ്യൂസിയവും സന്ദർശിക്കാം.

അൽ മജാസ് സ്പ്ലാഷ് പാർക്ക്

വേനൽക്കാല വൈകുന്നേരങ്ങളിൽ കുട്ടികളുമായി പുറത്തിറങ്ങാൻ പറ്റിയ ഇടമാണ് അൽ മജാസ് വാട്ടർഫ്രണ്ട്. പല നാടുകളിലെ രുചികളൊരുക്കുന്ന റസ്റ്ററൻറുകളും ഖാലിദ് ലഗൂണിന്‍റെ മനോഹരകാഴ്ചയും മാത്രമല്ല, ധാരാളം വിനോദങ്ങളും ഇവിടെയുണ്ട്. വെള്ളം ചിതറിത്തെറിക്കുന്ന മിനി സ്പ്ലാഷ് പാർക്കും തടാകത്തിലൂടെ കയാക്കിങ്ങും ബോട്ട് സവാരിയുമെല്ലാം സഞ്ചാരികളെ കാത്തിരിക്കുന്നു.

അൽനൂർ ദ്വീപ്

നഗരമധ്യത്തിൽ നിലകൊള്ളുമ്പോഴും നിശബ്ദമായൊരു കൊച്ചുകാടിന്‍റെ പ്രതീതി പകരുന്നയിടമാണ് അൽനൂർ ദ്വീപ്. തിരക്കും ബഹളവും മാത്രമല്ല, വേനൽച്ചൂടും ഈ ദ്വീപിലേക്ക് അധികം കടന്നുകയറാറില്ല. പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന നടവഴികളും ശിൽപങ്ങളും അസ്തമയക്കാഴ്ച കണ്ടിരിക്കാൻ പാകത്തിലുള്ള ഊഞ്ഞാലുമെല്ലാം ഇവിടത്തെ വിശേഷങ്ങളാണ്. അഞ്ഞൂറിലധികം ചിത്രശലഭങ്ങളുള്ള ബട്ടർഫ്ലൈ ഹൗസാണ് മറ്റൊരു വിശേഷം. വേനൽക്കാലം പ്രമാണിച്ച് ടിക്കറ്റ് നിരക്കിൽ ഇപ്പോൾ ഇളവുകളുമുണ്ട്.

അൽ ഖസ്ബ ശിൽപശാലകൾ

വിജ്ഞാനവും വിനോദവും സമ്മേളിക്കുന്ന നിരവധി ശിൽപശാലകളാണ് 'സൺസേഷനൽ' സമ്മർ ക്യാംപിന്‍റെ കുട്ടികൾക്കായി അൽ ഖസ്ബ വിനോദകേന്ദ്രത്തിന്‍റെ കീഴിൽ ഒരുക്കിയിരിക്കുന്നത്. രുചികേന്ദ്രങ്ങളും ബോട്ട് സവാരിയും കുട്ടികൾക്കായുള്ള ഫൺ ഹൗസുമുള്ള ഖസ്ബയിൽ, കലാപ്രദർശനങ്ങൾ നടക്കുന്ന മരായാ ആർട് സെന്‍ററുമുണ്ട്. സൗജന്യപ്രവേശനമുള്ള ഈ കലാകേന്ദ്രത്തിൽ പ്രശസ്തകലാകാരന്മാരുടെ സൃഷ്ടികൾ നേരിട്ടാസ്വദിക്കാം.

ഖോർഫക്കാൻ തീരം

കടലിനെക്കുറിച്ച് കൂടുതൽ അറിവ് പകരുന്ന ശിൽപശാലകളാണ് ഖോർഫക്കാൻ ബീച്ച് തീരത്ത് ഈ വേനൽക്കാലത്ത് കുട്ടികളെ കാത്തിരിക്കുന്നത്. മുതിർന്നവർക്കായി കയാക്കിങ്, പാഡൽ തുടങ്ങിയ വിശേഷങ്ങളുമുണ്ട്. യുഎഇയിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നാണ് ഖോർഫക്കാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summerSharjah
News Summary - Enjoy summer in Sharjah
Next Story