‘ജീവിതം ആസ്വദിക്കൂ’
text_fields‘ജീവിതം ആസ്വദിക്കൂ’ പുസ്തകത്തിന്റെ ഏഴാമത് പതിപ്പ് അഡ്വ. സന്തോഷ് നായർ പ്രകാശനം ചെയ്യുന്നു
ഷാർജ: സൗദി മനഃശാസ്ത്ര പണ്ഡിതനും പ്രഭാഷകനുമായ ഡോ. മുഹമ്മദ് അൽ അരീഫി അറബി ഭാഷയിൽ രചിച്ച ‘ഇസ്തംത്തിഅ് ബിഹയാത്തിക്’ എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ‘ജീവിതം ആസ്വദിക്കൂ’ എന്ന പേരിൽ ഡോ. അബ്ദുൽ റഹ്മാൻ ആദൃശ്ശേരി വിവർത്തനം ചെയ്ത പുസ്തകത്തിന്റെ ഏഴാമത് പതിപ്പാണ് പ്രകാശിതമായത്.
മഹാത്മാഗാന്ധി കൾചറൽ ഫോറം സ്റ്റാളിൽ നടന്ന ചടങ്ങിൽ അഡ്വ. സന്തോഷ് നായർ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ പകർപ്പ് സാമൂഹിക പ്രവർത്തകൻ സിദ്ദീഖിന് പി.ആർ. പ്രകാശ് കൈമാറി. മഹാത്മാഗാന്ധി കൾചറൽ ഫോറം ജനറൽ സെക്രട്ടറി ഗഫൂർ പാലക്കാട്, റഹ്മാൻ കാസിം, കരീം മലപ്പുറം, സബിത ഷാജഹാൻ, പ്രീണ റാണി ചടങ്ങിൽ സന്നിഹിതരായിരുന്നു. വാഹിദ് നാട്ടിക ആശംസകൾ അറിയിച്ചു. അലി നന്ദി പറഞ്ഞു. കോട്ടക്കൽ അറേബ്യൻ ബുക്ക് ഹൗസ് ആണ് പ്രസാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

