അജ്മാനിലെ ഇംഗ്ലീഷ് ഖുതുബ ഈദ് ഗാഹിന് വേദിമാറ്റം
text_fieldsഅജ്മാൻ: അജ്മാനിൽ ബലി പെരുന്നാളിനോടനുബന്ധിച്ചു ഇംഗ്ലീഷ് ഖുതുബയോടെ ഈദ് ഗാഹ് നടക്കുന്ന വേദി മാറ്റി നിശ്ചയിച്ചു. അജ്മാൻ അൽ തല്ലയിലുള്ള ഹാബിറ്റാറ്റ് സ്കൂളിലാണ് പുതുക്കിയ വേദി.നേരത്തേ അജ്മാൻ ഹമീദിയയിലുള്ള നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ അങ്കണത്തിലായിരുന്നു നിശ്ചയിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാലാണ് അൽ തല്ല പ്രദേശത്തെ ഹാബിറ്റാറ്റ് സ്കൂളിലേക്ക് മാറ്റിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മലയാളം ഖുത്തുബയോടെയുള്ള ഈദ് ഗാഹ് അൽ ജറഫിലുള്ള ഹാബിറ്റാറ്റ് സ്കൂളിലാണ് നടക്കുന്നത്. അജ്മാൻ അൽ ജർഫ് ഹാബിറ്റാറ്റ് സ്കൂളില്‍ നടക്കുന്ന ഈദ് ഗാഹിനോടനുബന്ധിച്ച് മലയാളം ഖുത്തുബ മുഹമ്മദ് ഇസ്ഹാഖ് ഇബ്രാഹിം കുട്ടി നിർവഹിക്കും.അൽ തല്ലയിലെ ഹാബിറ്റാറ്റ് സ്കൂളില്‍ നടക്കുന്ന ഈദ് ഗാഹില്‍ താരിഖ് മുഹമ്മദ് ഇബ്രാഹിം ഇംഗ്ലീഷ് ഖുത്തുബ നിർവഹിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടിടത്തും വിശാലമായ കാർ പാർക്കിങ് സൗകര്യവും ഒരുക്കും.
ഖിസൈസിലും മലയാളം ഈദ്ഗാഹ് ഒരുക്കും
ദുബൈ: ബലിപെരുന്നാൾ ദിനത്തിൽ മലയാളം ഈദ്ഗാഹ് ദുബൈ അൽ ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂളിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ദുബൈ മതകാര്യ വകുപ്പിന്റെ കീഴിൽ നടക്കുന്ന ഈദ് നമസ്കാരത്തിന് മസ്ജിദ് അൽ അൻസാർ (ജബൽ അലി) ഇമാം സാജിദ് ബിൻ ശരീഫ് നേതൃത്വം നൽകും. ഈദ്ഗാഹിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേകം സമ്മാനങ്ങളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രാർഥനയിൽ പങ്കെടുക്കാൻ പ്രത്യേക സൗകര്യം, ലഘു ഭക്ഷണം, പാർക്കിങ് അടക്കമുള്ള മറ്റു സൗകര്യങ്ങളും ഉണ്ടാകുമെന്ന് സംഘാടക സമിതി അറിയിച്ചു. രാവിലെ 5.45നാണ് ഈദ് നമസ്കാരം ആരംഭിക്കുക. പ്രാർഥനക്ക് എത്തുന്നവർ മുസല്ല കൈയിൽ കരുതി വുദൂ എടുത്ത് കൃത്യസമയത്ത് എത്തിച്ചേരണമെന്നും സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: +971 551828616
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

