Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right35 വർഷത്തെ...

35 വർഷത്തെ പ്രവാസത്തിന്​ വിരാമം; കുഞ്ഞിമൊയ്തീൻ നാട്ടിലേക്ക്​

text_fields
bookmark_border
35 വർഷത്തെ പ്രവാസത്തിന്​ വിരാമം; കുഞ്ഞിമൊയ്തീൻ നാട്ടിലേക്ക്​
cancel
camera_alt

സി. കുഞ്ഞിമൊയ്തീന്​ ചുങ്കം പ്രവാസി യു.എ.ഇ ചാപ്റ്റർ

പ്രവർത്തകർ ഉപഹാരം നൽകുന്നു

അബൂദബി: നീണ്ട മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന്​ വിരാമമിട്ട് നാട്ടിലേക്ക്​ മടങ്ങുകയാണ്​ പുത്തനത്താണി ചുങ്കം സ്വദേശി ചെരട കുഞ്ഞിമൊയ്തീൻ എന്ന കുഞ്ഞിമോൻ ഹാജി. 1991ൽ യു.എ.ഇയിൽ എത്തിയ അദ്ദേഹം വിവിധ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. പ്രദേശത്തെ പ്രവാസികളുടെ നന്മക്കായി പ്രവർത്തിക്കുന്ന ചുങ്കം പ്രവാസി യു.എ.ഇ ചാപ്റ്ററിലെ സജീവ സാന്നിധ്യമാണ്. അബൂദബിയിൽ നടന്ന കൂട്ടായ്മയുടെ യാത്രയപ്പ് സംഗമത്തിൽ ചുങ്കം പ്രവാസി യു.എ.ഇ ചാപ്റ്റർ പ്രവർത്തകർ ഉപഹാരം നൽകി.

ചടങ്ങിൽ കെ.പി അലി മുത്തു, പി. ഇബ്രാഹിം, ആഷിക് ടി.പി, യാസർ അറഫാത്ത് പാറമ്മൽ, പി. അലിബാവ, എം.സി റഷീദ്, കെ.പി ഫുവാദ്, സി. അമീറലി, സി.പി റാഫി എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfUAEreturns homeexile
News Summary - End of 35 years of exile; Kunjimoytheen returns home
Next Story