ഇ.എം.എൻ.എഫിന്റെ ആദ്യസംഗമം ഷാർജയിൽ നടന്നു
text_fieldsഷാർജ സഫാരി മാൾ ഓഡിറ്റോറിയത്തിൽ നടന്ന മലയാളി നഴ്സസ് ഫാമിലിയുടെ ആദ്യ സംഗമം
ഷാർജ: യു.എ.ഇയിലെ ആദ്യ മലയാളി നഴ്സസ് കൂട്ടായ്മയായ എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലിയുടെ (ഇ.എം.എൻ.എഫ്) ആദ്യ സംഗമം ഷാർജ സഫാരി മാൾ ഓഡിറ്റോറിയത്തിൽ നടന്നു. 400ൽപ്പരം മലയാളി നഴ്സുമാരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ സമ്മേളനത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. ഇ.പി. ജോൺസൻ, ആർ.ജെ. ഫസ്ലു, സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി, എയിംസ് ഇൻസ്റ്റിറ്റ്യൂറ്റ് സി.ഇ.ഒ ഇ.ജെ. മനോജ്, മാധ്യമ പ്രവർത്തകനായ ഇ.ടി. പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
ഇ.എം.എൻ.എഫ് പ്രസിഡന്റ് സിയാദ് അധ്യക്ഷനായ സമ്മേളനത്തിൽ വിവിധ ഹോസ്പിറ്റലുകളിൽനിന്നുള്ള മലയാളി നഴ്സുമാരുടെ കലാപരിപാടികളും അരങ്ങേറി. പിന്നണി ഗായിക ദേവിക സൂര്യപ്രകാശ്, കോമഡി ഉത്സവം താരം ലിജു ലെവൻ തുടങ്ങിയവർ അവതരിപ്പിച്ച ഗാന-മിമിക്സ് പ്രകടനം മീറ്റിന് മിഴിവേകി.
തുടർന്നും മലയാളി നഴ്സുമാരെ ഒരുമിപ്പിച്ചുകൊണ്ടുള്ള കൂട്ടായ്മകളും സാമൂഹിക സേവന പ്രവർത്തനങ്ങളുമായുള്ള ഭാവിപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഇ.എം.എൻ.എഫ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

