എക്സ്പോയിൽ നിറഞ്ഞുനിൽക്കാൻ ഇമാറാത്തി യുവത്വം
text_fieldsഎക്സ്പോക്ക് ഒരുങ്ങുന്ന വളണ്ടിയർമാർ
ദുബൈ: യുവാക്കളുടെ പങ്കാളിത്തംകൊണ്ട് ചരിത്രം കുറിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എക്സ്പോ 2020 ദുബൈയിൽ അതിഥികളെ സ്വീകരിക്കാനും വഴികാണിക്കാനും ഒരുങ്ങുന്നത് നിരവധി യുവ വളൻറിയർമാർ. ഇവരിൽ ഏറെയും യു.എ.ഇ പൗരന്മാരായ പുതുതലമുറയായിരിക്കും.
ഇമാറാത്തിെൻറ ആതിഥേയത്വവും സംസ്കാരവും ലോകത്തിന് പരിചയപ്പെടുത്താൻ ലഭിക്കുന്ന അവസരമെന്ന നിലയിലാണ് ഈ യുവാക്കൾ മേളയുടെ നടത്തിപ്പുകാരാകുന്നത്. 30,000 യുവ വളൻറിയർമാരാണ് ആറു മാസം നീളുന്ന മേളക്കുവേണ്ടി ഒരുങ്ങുന്നത്. ഇവരിൽ 61 ശതമാനം പേരും 18 മുതൽ 24 വയസ്സുവരെയുള്ള ഇമാറാത്തി യുവതീയുവാക്കളായിരിക്കും. രാജ്യചരിത്രത്തിലെ ഏറ്റവും കൂടുതൽ വളൻറിയർമാരെ അണിനിരത്തുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള താമസക്കാരും വളൻറിയർമാരായി ഉണ്ടാകും. അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ചാണ് യുവാക്കളുടെ പങ്കാളിത്തക്കണക്ക് അധികൃതർ പങ്കുവെച്ചത്.ബഹുമാനം, പ്രതിബദ്ധത, ആർജ്ജവം, അറിവ്, ഉത്സാഹം എന്നിവയാണ് എക്സ്പോ വളൻറിയർ പ്രോഗ്രാമിെൻറ മൂല്യങ്ങളായി നിജപ്പെടുത്തിയത്. സന്ദർശകരെ സ്വീകരിക്കുക, വിവിധ രാജ്യങ്ങളിലെ പ്രദർശന സംവിധാനങ്ങളെ സഹായിക്കുക എന്നിവയാണ് സന്നദ്ധപ്രവർത്തകരുടെ പ്രധാന ചുമതല.
മേളയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിപാടികളും പ്രദർശനങ്ങളും അറിയാൻ സന്ദർശകർക്ക് ഇവരെ ബന്ധപ്പെടാം. വി.ഐ.പി സ്വീകരണവും പരിചരണവും അതിഥിസേവനം, പവലിയനുകൾ, പരിപാടികൾ, ആഘോഷങ്ങൾ, സാങ്കേതികത എന്നിവയിൽ സഹായം തുടങ്ങിയ ദൗത്യങ്ങളിൽ ഇവരെ നിയമിക്കും.
ജീവിതത്തിൽ ഒരിക്കൽമാത്രം അനുഭവിക്കാൻ സാധിക്കുന്ന ഇൗ അസുലഭ സന്ദർഭത്തെ ഉപയോഗിക്കാൻ ഇമാറാത്തി യുവത്വം കൂടുതലായി സന്നദ്ധത പ്രകടിപ്പിച്ചത് ഏറെ ആഹ്ലാദകരമാണെന്ന് വളൻറിയർ ഡയറക്ടർ അബീർ അൽ ഹുസ്നി പറഞ്ഞു. ഈ ചരിത്രത്തിെൻറ ഭാഗമാകുന്നതിലൂടെ വിലപ്പെട്ട പാഠങ്ങൾ പഠിച്ചെടുക്കാനും ബന്ധങ്ങൾ രൂപപ്പെടുത്താനും സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
യുവാക്കെളയും പുതുതലമുറയെയും കൂടുതലായി ആകർഷിക്കുന്നതിന് മുൻഗണന എക്സ്പോ നൽകിവരുന്നുണ്ട്. അതിനാലാണ് ധാരാളമായി യുവ വളൻറിയർമാരെ തിരഞ്ഞെടുത്തിരിക്കുന്നത്. 18 വയസ്സിന് താഴെയുള്ളവർക്കും ലോകത്തെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിെൻറ ഐഡി കാർഡുള്ളവർക്കും സൗജന്യ എക്സ്പോ പ്രവേശനം അനുവദിക്കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യൻ പവലിയനിൽ സേവനം ചെയ്യുന്നതിനും യുവാക്കളെ ഇേൻറൺഷിപ്പിന് ക്ഷണിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തെ ഇേൻറൺഷിപ് ചെയ്യാൻ ഇന്ത്യൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നത് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ്. form.jotform.com/212223312694044 എന്ന ലിങ്ക് വഴി അപേക്ഷ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

