Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​മാ​റാ​ത്തി...

ഇ​മാ​റാ​ത്തി വി​ദ്യാ​ർ​ഥി​നി അ​റ​ബ്​ റീ​ഡി​ങ്​ ചാ​മ്പ്യ​ൻ

text_fields
bookmark_border
reading champion
cancel
camera_alt

അ​റ​ബ്​ റീ​ഡി​ങ്​ ച​ല​ഞ്ചി​ൽ വി​ജ​യി​യാ​യ ഇ​മാ​റാ​ത്തി വി​ദ്യാ​ർ​ഥി​നി അം​ന മു​ഹ​മ്മ​ദ്​ അ​ൽ മ​ൻ​സൂ​രി അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങു​ന്നു

ദു​ബൈ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ അ​റ​ബ്​ സാ​ഹി​ത്യ മ​ത്സ​ര​മാ​യി ക​ണ​ക്കാ​ക്കു​ന്ന അ​റ​ബ്​ റീ​ഡി​ങ്​ ച​ല​ഞ്ചി​ൽ ഇ​മാ​റാ​ത്തി വി​ദ്യാ​ർ​ഥി​നി അം​ന മു​ഹ​മ്മ​ദ്​ അ​ൽ മ​ൻ​സൂ​രി വി​ജ​യി​യാ​യി. അ​ബൂ​ദ​ബി സ്വ​ദേ​ശി​യാ​യ അം​ന​യെ ദു​ബൈ​യി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

മ​ത്സ​ര​ത്തി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രു​ടെ കാ​റ്റ​ഗ​റി​യി​ലും ഇ​മാ​റാ​ത്തി വി​ദ്യാ​ർ​ഥി​യാ​ണ്​ വി​ജ​യി​ച്ച​ത്. പൊ​തു വി​ദ്യാ​ഭ്യാ​സ, അ​ഡ്വാ​ൻ​സ്​​ഡ്​ ടെ​ക്​​നോ​ള​ജി മ​ന്ത്രി സാ​റ അ​ൽ അ​മീ​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ച​ട​ങ്ങ്​ ന​ട​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വാ​യ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്​ ല​ക്ഷ്യം​വെ​ച്ച്​ ആ​രം​ഭി​ച്ച മ​ത്സ​രം യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ തു​ട​ക്ക​മി​ട്ട​ത്. അ​റ​ബ്​ ലോ​ക​ത്തെ ഒ​ന്നാം ക്ലാ​സു​മു​ത​ൽ 12ാം ക്ലാ​സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ളാ​ണ്​ ച​ല​ഞ്ചി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. അ​ഞ്ചു ഘ​ട്ട​ങ്ങ​ളാ​യു​ള്ള മ​ത്സ​ര​ത്തി​ൽ 10 പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ച ശേ​ഷം സം​ഗ്ര​ഹി​ച്ച്​ അ​വ​ത​രി​പ്പി​ച്ചാ​ണ്​ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കേ​ണ്ട​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ന്​ ശേ​ഷം പി​ന്നീ​ട്​ ഒ​രോ ത​ല​ത്തി​ലും കൂ​ടു​ത​ൽ പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കു​ക​യും അ​വ​ത​രി​പ്പി​ക്കു​ക​യും വേ​ണം. ഈ ​വ​ർ​ഷ​ത്തെ വി​ജ​യി​യാ​യ അം​ന മു​ഹ​മ്മ​ദ്​ അ​ൽ മ​ൻ​സൂ​രി 128 പു​സ്ത​ക​ങ്ങ​ളാ​ണ്​ വാ​യി​ച്ചി​ട്ടു​ള്ള​ത്. ഇ​ത്ത​വ​ണ 46 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 2.48 ല​ക്ഷം കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​മാ​റാ​ത്തി കു​ട്ടി​ക​ളു​ടെ മ​ത്സ​ര​വി​ജ​യ​ത്തി​ൽ ട്വി​റ്റ​റി​ലൂ​ടെ സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്, പു​തി​യ ത​ല​മു​റ വാ​യ​ന​യി​ൽ കാ​ണി​ക്കു​ന്ന താ​ൽ​പ​ര്യ​ത്തി​ൽ ശു​ഭാ​പ്തി വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:readingarab reading challengechampionarab reading
News Summary - Emirati student- Arab reading champion
Next Story