ഇമാറാത്തി ഉദ്യോഗസ്ഥ ഇന്‍റർപോൾ ഏഷ്യ കമ്മിറ്റിയിൽ
text_fieldsമേജർ ആലിയ അൽ കഅബി
അബൂദബി: ഇന്‍റർപോൾ ഏഷ്യ കമ്മിറ്റിയിൽ ഇടംനേടി ഇമാറാത്തി ഉദ്യോഗസ്ഥ മേജർ ആലിയ അൽ കഅബി. മേഖല തലത്തിലെ കമ്മിറ്റിയിൽ ഇടംനേടുന്ന ആദ്യ വനിതയാണിവർ. 53 ശതമാനം വോട്ട് നേടിയാണ് ഇവർ കമ്മിറ്റിയിൽ ഇടംപിടിച്ചിരിക്കുന്നത്.
വിജയത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ അഭിനന്ദിച്ചു. നേതൃപരമായ മേഖലകളിൽ സ്ത്രീ ശാക്തീകരണം നടപ്പാന്നതിനും ആഗോള സുരക്ഷ സഹകരണം ശക്തിപ്പെടുത്തുന്നതിനും യു.എ.ഇയുടെ പ്രതിബദ്ധതയെയാണ് നേട്ടം പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നേതൃത്വത്തിന്‍റെ കാഴ്ചപ്പാടിനും സ്ത്രീകൾക്കും പുരുഷൻമാർക്കും നൽകിവരുന്ന പിന്തുണക്കും നന്ദിയറിയിക്കുന്നതായും ശൈഖ് സൈഫ് എക്സ് അക്കൗണ്ടിൽ കുറിച്ചു.
അന്താരാഷ്ട്ര തലത്തിലെ പൊലീസ് സഹകരണം യു.എ.ഇ തുടരുമെന്നും ലോകത്താകമാനമുള്ള സംഘടിത കുറ്റകൃത്യങ്ങളെ തടയുന്നതിൽ സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

