ഇമാറാത്തി മാധ്യമ പ്രവർത്തകൻ അബ്ദുൽ ഹാദി അൽ ശൈഖ് നിര്യാതനായി
text_fieldsഅബ്ദുൽ ഹാദി അൽ ശൈഖ്
ദുബൈ: പ്രമുഖ ഇമാറാത്തി മാധ്യമ പ്രവർത്തകൻ അബ്ദുൽ ഹാദി അൽ ശൈഖ് നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന് ശനിയാഴ്ചയാണ് മരണം. 2014 മുതൽ 2017വരെ അബൂദബി ചാനൽസ് നെറ്റ്വർക്ക് എക്സി. ഡയറക്ടറായിരുന്ന അദ്ദേഹം നിരവധി സംഭാവനകൾ ഈ മേഖലയിൽ നൽകിയിട്ടുണ്ട്.
സ്പോർട്സ് മീഡിയ രംഗത്തെ ഇദ്ദേഹത്തിന്റെ ഇടപെടലുകൾ യാസ് സ്പോർട്സ് ചാനൽ രൂപവത്കരിക്കുന്നതിന് കാരണമായിട്ടുണ്ട്. പരമ്പരാഗത കായിക ഇനങ്ങളായ ഒട്ടകയോട്ടം, കുതിരയോട്ടം പോലുള്ള ഇനങ്ങൾ പ്രത്യേകമായി പരിഗണിക്കുന്ന ചാനലാണിത്.
കുട്ടികൾക്കുള്ള ആവിഷ്കാരങ്ങൾ സംപ്രേഷണം ചെയ്യുന്ന മാജിദ് കിഡ്സ് ചാനലിന്റെ രൂപവത്കരണത്തിലും നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. 2017ൽ ബ്രോഡ്കാസ്റ്റ് എക്സിക്യൂട്ടിവ് ഓഫ് ദ ഇയർ, 2016ൽ യു.എ.ഇ പയനിയർ അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
നിര്യാണവാർത്ത അറിഞ്ഞതുമുതൽ നിരവധി പേരാണ് സമഹ മാധ്യമങ്ങളിൽ അനുശോചനം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

